നഗ്നമോഡലിനെ ഉപയോഗിച്ച് മാംസവില്പന, ഇതാണ് തനി മാംസക്കച്ചവടം !...
സ്ത്രീയെ കച്ചവടച്ചരക്കാക്കി അപമാനിക്കുന്നതിന് മാംസക്കച്ചവടം എന്നു പറഞ്ഞു കേട്ടിട്ടേയുള്ളുവെങ്കിലും കണ്ടത് ഇപ്പോഴാണ്. ഓസ്ട്രേലിയയിലെ ലാന്‍സെലിന്‍ പട്ടണത്തിലെ മാംസവില്പനശാലയിലാണു മോഡലിനെ നഗ്നയാക്കി ചില്ലുകൂട്ടില്‍ കിടത്തി മാംസവില്പന നടത്തിയത്. ഫെയ്സ്ബുക്കില്‍ ഫോട്ടോ സഹിതം പോസ്റ്റ് വന്നതോടെ മാലോകരെല്ലാം വിമര്‍ശനത്തിന്റെ ശരമെറിഞ്ഞു.എന്നാല്‍ ഒപ്പം ഷെയറുകളുടെ പെരുമഴയും ഉണ്ടായിരുന്നു എന്നത് വിരോധാഭാസമായി. എന്തൊരു നാണക്കേട്. ലാന്‍സെലിന്‍ എന്ന നാടിനെ ഞാന്‍ ഇഷ്ടപ്പെട്ടതില്‍ ഖേദിക്കുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എന്തായാലെന്താ ഏതാനും ദിവസങ്ങള്‍ക്കകം ആ മാംസവില്പനശാല ലോകമെങ്ങും സൂപ്പര്‍ഹിറ്റ്.
സിഡ്നിയിലെ ഫൈന്‍ ആര്‍ട്ട് ന്യൂഡ് മോഡലിനെ നാലു ദിവസത്തേക്കു ഫ്രീയായി കിട്ടിയപ്പോഴാണ് കടയുടമ ഡാരന്‍ ജെറന്ഡിന് ഈ കിടിലന്‍ ആശയം മനസിലുദിച്ചത്. നമ്മുടെ ബേക്കറികളില്‍ ചില്ലുകൂടിനുള്ളില്‍ ഹല്‍വയും കട്ലറ്റുമൊക്കെ വച്ചിരിക്കുന്നതു പോലെ മുറിച്ചു വച്ചിരിക്കുന്ന മാംസത്തിനിടയില്‍ മോഡലിനെ കിടത്തുക. അതും നൂല്‍ബന്ധമില്ലാതെ. നേര്‍ത്ത പുല്ലുകള്‍ കൊണ്ടാണ് അത്യാവശ്യ ഭാഗങ്ങളൊക്കെ മറച്ചത്.
തുടയും കാലും ബാക്കി ശരീരഭാഗവുമൊക്കെ പീസ് പീസാക്കി മാര്‍ക്കര്‍ ഉപയോഗിച്ച് ആര്‍ട്ട് വര്‍ക്ക് ചെയ്തു. കണ്ടാല്‍ ശരിക്കും മാംസക്കഷണം പോലെ. ചില്ലുകൂട് പലവട്ടം വൃത്തിയാക്കി റിഫ്രഷ്നര്‍ അടിച്ച ശേഷം മോഡലിനെ ഇങ്ങനെ കണ്ണാടിക്കൂടില്‍ ചെരിച്ചു കിടത്തി. മാംസം വാങ്ങാന്‍ വന്നവര്‍ മോഡലിന്റെ രൂപം കണ്ടു ശരിക്കും ഞെട്ടി. മാംസം ഓര്‍ഡര്‍ ചെയ്യണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലായി ആളുകള്‍.
ചീത്തവിളി ആ ചുറ്റുവട്ടത്തിനുള്ളില്‍ നിന്നേനെ. പക്ഷേ മോഡലിന്റെ ചിത്രമെടുത്ത ഫൊട്ടോഗ്രഫര്‍ കിം ഇല്മന് ഇതു ചിത്രം സഹിതം ഫെയ്സ്ബുക്കിലിട്ടതോടെ സംഗതി വൈറലായി. നാട്ടുകാരുടെ മുഴുവന്‍ ചീത്തവിളി കേള്‍ക്കേണ്ടി വന്നു കടഉടമയ്ക്ക്. എന്തായാലെന്താ കട ആകെ പ്രശസ്തമായല്ലോ എന്നാണ് ഇദ്ദേഹത്തിന്റെ ആശ്വാസം. പക്ഷേ ആരെങ്കിലും ഇനി അവിടെ വന്ന് ഇറച്ചി വാങ്ങുമോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha