പെണ്ണുകാണാന്‍ എത്തിയപ്പോള്‍ കാണിച്ച പെണ്‍കുട്ടിയെ അല്ല വിവാഹവേദിയില്‍ എത്തിച്ചതെന്നു പറഞ്ഞ് വിവാഹശേഷം ബന്ധം ഒഴിവാക്കിയ വരന് വധുവിന്റെ വീട്ടുകാരുടെ മര്‍ദനം
കല്പറ്റയ്ക്കു സമീപമുള്ള പ്രദേശത്തെ പെണ്‍കുട്ടിയെ മുക്കം സ്വദേശി ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹം കഴിച്ചത്. ആദ്യം കാണിച്ച പെണ്‍കുട്ടിയല്ല, തന്റെ ഭാര്യയെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭര്‍ത്താവ് വീട്ടില്‍ കൊണ്ടുവിട്ടു. തുടര്‍ന്ന് മഹല്ല് കമ്മിറ്റിക്കാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ എട്ടുലക്ഷം രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കാമെന്ന് ധാരണയായി.
ഇതിനായി ചൊവ്വാഴ്ച ഉച്ചയോടെ വരനും സംഘവും കല്പറ്റയിലെത്തി. അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് കരാര്‍ ഒപ്പിടാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അടിപിടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് മറ്റൊരു വക്കീലിന്റെ ഓഫീസിലേക്ക് മാറ്റി. അവിടെയും അതുതന്നെ സ്ഥിതി. ഒടുവില്‍ കൈനാട്ടിയിലെ ഒരാളുടെ വീട്ടിലാക്കി പരിപാടി.
വക്കീലിന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടശേഷം വരനും സംഘവും പുറത്തിറങ്ങിയപ്പോഴാണ് സംഘടിച്ചെത്തിയ വധുവിന്റെ ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഒപ്പിടാന്‍ സൗകര്യമൊരുക്കിക്കൊടുത്ത ആളുടെ വീട്ടിലും പരിസരത്തുമായി അവര്‍ വരനെ ഓടിച്ചിട്ടു തല്ലുകയായിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
തുടര്‍ന്ന് പോലീസുകാര്‍ പരിക്കേറ്റവരെ കൊണ്ടുപോയി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. വരന്റെ തലയ്ക്ക് പരിക്കേറ്റു. വരന്റേത് മൂന്നാം കെട്ടാണെന്നും പറയപ്പെടുന്നു. കൈനാട്ടിയില്‍ അക്രമം തടയാനെത്തിയ നാട്ടുകാരെയും അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്.
https://www.facebook.com/Malayalivartha