ഒരു പേരില്‍ എന്തിരിക്കുന്നു എന്നൊക്കെ ഷേക്സ്പിയറിനു പറയാം; ഈ യുവാവിന് പക്ഷേ അങ്ങനെയല്ല...
കുടുംബകലഹത്തില്‍ ദമ്പതികള്‍ പരസ്പരം ദേഷ്യം തീര്‍ക്കാന്‍ പല വഴിയും നോക്കാറുണ്ട്. എന്നാല്‍ റഷ്യയിലെ ഈ ദമ്പതികളുടെ വഴക്ക് കുറച്ചു കടന്നുപോയി. ഭാര്യയോടുള്ള ദേഷ്യം തീര്ക്കാര് ഭര്‍ത്താവ് കണ്ടുപിടിച്ച മാര്‍ഗം അവരുടെ കാര്‍ തകര്‍ക്കുകയായിരുന്നു. ചുമ്മാ അങ്ങ് തകര്‍ക്കുകയായിരുന്നില്ല, കാര്‍ അനക്കാന്‍ കഴിയാത്ത വിധത്തില്‍ അതിന്റെ ഉള്ളില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറയ്ക്കുകയാണ് ഈ ഭര്‍ത്താവ് ചെയ്തത്. ഒരാഴ്ച മുന്‍പ് നടന്ന ഈ സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ ഇതിനകം കണ്ടത് 21 ലക്ഷം പേരാണ്.
ഒരു പ്രദേശിക സൂപ്പര്‍മാര്‍ക്കറ്റ് ഏര്‍പ്പെടുത്തിയ 50,000 റൂബിള്‍ (ഏകദേശം 57,000 രൂപ) സമ്മാനം ലഭിക്കാന്‍ ഭാര്യ അവരുടെ കുടുംബപ്പേര് മാറ്റിയതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഒരു സ്റ്റോറിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് സിമന്റ് മിക്സ്ചര്‍ യന്ത്രം വിളിച്ചുകൊണ്ടുവന്ന് കോണ്‍ക്രീറ്റ് തള്ളുകയായിരുന്നു. കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്താണ് സിമന്റ് ഉള്ളില്‍ ഒഴിച്ചത്. മുന്‍വശം പൂര്‍ണ്ണമായും സിമന്റുകൊണ്ട് നിറഞ്ഞു. അതുവഴി പോയവര്‍ ആരും അത് തടഞ്ഞില്ലെന്ന് മാത്രമല്ല, ഈ ദൃശ്യം പകര്‍ത്തുകയും ചെയ്തു.
ദമ്പതികള്‍ തമ്മില്‍ മുന്‍പും പ്രശ്നമുണ്ടായിരുന്നു. അതിനിടെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രമോഷന്റെ ഭാഗമായി പേരുമാറ്റത്തിന് തയ്യാറായ യുവതിയുടെ നടപടി ഭര്‍ത്താവിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. കുടുംബപ്പേര് മാറ്റിയ യുവതിക്ക് ഇനി ഭര്‍ത്താവിനെ കൂടെ മാറ്റിക്കൂടെ എന്നാണ് ചിലരുടെ ചോദ്യം.
യുവാവിന്റെ പ്രതികാരത്തിന്റെ ആ വീഡിയോ കാണാം:
https://www.facebook.com/Malayalivartha