ആത്മഹത്യ ചെയ്യാന്‍ യുവാവ് കാട്ടിയ സാഹസം; സ്വയം സിംഹങ്ങള്‍ക്ക് ഭക്ഷണമാകുക
ആത്മഹത്യ ചെയ്യാന്‍ ഫ്രാങ്കോ ലൂയിസ് ഫെറാട റോമന്‍ എന്ന യുവാവ് സ്വയം സിംഹങ്ങള്‍ക്ക് ഭക്ഷണമാകുക എന്ന സാഹസം നിറഞ്ഞൊരു വഴിയാണ് തെരഞ്ഞെടുത്തത്. ചിലിയിലെ സാന്റിയാഗോയില്‍ ഇന്നലെയാണ് മനസ്സാക്ഷി മരവിച്ച സംഭവമുണ്ടായത്. സാന്റിയാഗോ സ്വദേശിയായ 20 കാരനാണ് സ്വയം സിംഹങ്ങള്‍ക്ക് ഭക്ഷണമാകാന്‍ തീരുമാനിച്ചത്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച യുവാവ് നഗ്‌നനായ ശേഷം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടുകയായിരുന്നു. ഇതുകണ്ട സിംഹങ്ങള്‍ പാഞ്ഞടുത്തു. രണ്ടു സിംഹങ്ങള്‍ യുവാവിനെ കടിച്ചു കീറി. ഇതുകണ്ട കാണികള്‍ ഭയചകിതരായി വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി.
മൂന്നു സിംഹങ്ങളാണ് കൂട്ടിലുണ്ടായിരുന്നത്. ഒരു സിംഹത്തെ സാക്ഷിയാക്കി രണ്ടു സിംഹങ്ങള്‍ യുവാവിനെ ഭക്ഷണമാക്കാന്‍ തുടങ്ങി. സിംഹങ്ങളുടെ അലര്‍ച്ചയും സന്ദര്‍ശകരുടെ നിലവിളിയും കേട്ട് ഓടിയെത്തിയ മൃഗശാലാ അധികൃതര്‍ രണ്ടു സിംഹങ്ങളെയും വെടിവച്ചു കൊന്നു യുവാവിനെ പുറത്തെടുക്കുകയായിരുന്നു. അതീവ ഗുരുതരവസ്ഥയില്‍ ഐസിയുവിലാണ് യുവാവ് ഇപ്പോള്‍. യുവാവിന്റെ ഭ്രാന്ത് മൂലം കാത്തു പരിപാലിച്ചു പോന്ന രണ്ടു സിംഹങ്ങളെ കൊല്ലേണ്ട ഗതികേടിലായി അധികൃതര്‍.
ഫ്രാങ്കോ ലൂയിസ് ഫെറാട റോമന്‍ എന്ന യുവാവിന്റെ കുപ്പായത്തിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സിംഹങ്ങള്‍ കടിച്ചു കീറുമ്പോള്‍ മതപരമായ എന്തോ വാക്കുകള്‍ ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ടിക്കറ്റ് എടുത്തു മൃഗശാല സന്ദര്‍ശിക്കാന്‍ വന്നയാളാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. അകത്തുകടന്ന ഇയാള്‍ ഞൊടിയിടകൊണ്ട് വസ്ത്രം ഉരിഞ്ഞെരിഞ്ഞു കൂട്ടിലേയ്ക്ക് ചാടുകയായിരുന്നു.
https://www.facebook.com/Malayalivartha