ഈ ആനന്ദാശ്രു എന്തിനെന്നറിയാന്‍ വിഡിയോ കാണൂ...
പല കാരണങ്ങളാല്‍ ആളുകള്‍ വികാരാധീനരാകാറുണ്ട്. എന്നാല്‍ തേവാങ്കിനെ എടുത്ത് പിടിച്ചുകൊണ്ട് ഒരു യുവതി എന്തിനാണ് കരയുന്നതെന്നറിഞ്ഞാല്‍ ആരും ചിരിച്ചു പോകും.
യൂട്യൂബില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ യുവതി തേവാങ്കിനെ എടുത്ത് കൊണ്ട് നില്‍ക്കുകയാണ്. കറുത്ത ഗ്ലാസ് വച്ചിരിക്കുന്നതിനാല്‍ ഇവരുടെ കണ്ണിലെ വികാരം സന്തോഷമാണോ സങ്കടമാണോ എന്ന് വ്യക്തമല്ല.
തേവാങ്കിനെ ചേര്‍ത്ത് പിടിച്ച് തലോടിക്കൊണ്ട്, ഇതിന്റെ രോമം എന്ത് സോഫ്റ്റാണ് എന്നു പറഞ്ഞാണ് ഇവര്‍ കരയുന്നത്. ഈ സമയം തേവാങ്ക് അവരുടെ ശരീരത്തോട് കൂടുതല്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്നുമുണ്ട്. എന്നാല്‍ എവിടെ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha