വീട്ടമ്മ ഒറ്റയ്ക്ക് 60 അടി താഴ്ചയുള്ള കിണര്‍ കുത്തി!
കനത്ത വേനല്‍ ആയതോടെ വടക്കന്‍ കര്‍ണാടക സ്വദേശിയായ ഗൗരിയുടെ കൃഷി നഷ്ടത്തിലായി. അടുത്ത പ്രദേശത്തൊക്കെ അന്വേഷണം നടത്തിയിട്ടും ജലത്തിന്റെ കണിക പോലൂം കണ്ടെത്താത്തതിനെ തുടര്‍ന്ന് കിണര്‍ കുഴിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഇതിന് വന്‍കൂലി ആവശ്യപെട്ടപ്പോള്‍ ഗൗരി എസ്. നായിക് എന്ന 51-കാരി സ്വന്തമായി കിണര്‍ കുത്താന്‍ തീരുമാനിക്കുകയായിരുന്നു.
മൂന്ന് മാസംനീണ്ടുനിന്ന കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഇവര്‍ വെള്ളം കണ്ടെത്തിയത്. ഇവര്‍ ദിവസവും ഇതിനായി അഞ്ചു മുതല്‍ ആറു മണിക്കൂര്‍ വരെയാണ് ഇതിനായി സമയം കണ്ടെത്തിയത്.
കിണര്‍ നിര്‍മ്മാണത്തിന്റെ അവസാനം വരെ ഒറ്റയ്ക്കാണ് ഇവര്‍ നിര്‍മ്മിച്ചത്. 60 അടി ആഴത്തിന് അടുതെത്തിയപ്പോഴാണ് മറ്റ് മൂന്ന് സ്ത്രീകളുടെ സഹായം തേടിയത്. തെങ്ങിന്‍ തോപ്പും വാഴത്തോപ്പും നനയ്ക്കുന്നതിനാണ് ഇത്തരത്തില്‍ കിണര്‍ കുത്തിയത്. ഒരു കുട്ടിയുടെ അമ്മയാണ് ഗൗരി.
ഇത്തരത്തില്‍ ഒറ്റയ്ക്ക് കിണര്‍കുത്തിയതിനാല്‍, ഗംഗാനദിയെ ഭൂമിയിലെത്തിച്ച പുരാണത്തിലെ ഭഗീരധനെ അനുസ്മരിച്ച് ഇപ്പോള്‍ ഭഗീരത എന്നാണ് ഇവര്‍ വിളിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha