പുരുഷലൈംഗിക അവയവം പതിച്ച സീറ്റുമായി മെട്രോ ട്രെയിന്‍!
മെക്‌സിക്കോയിലെ മെട്രോ തീവണ്ടിയില്‍ പുരുഷന്റെ ലൈംഗികാവയവത്തോടുകൂടി പ്രത്യക്ഷപ്പെട്ട പ്രത്യേക സീറ്റ് യാത്രക്കാരില്‍ അസ്വസ്ഥതയുണ്ടാക്കി എന്നുള്ളത് സത്യമാണ്. അസ്വസ്ഥത മാത്രമല്ല പുരുഷന്റെ ലൈംഗികാവയവത്തെ തുറന്നു കാട്ടുന്ന ഇരിപ്പിട ശില്പം അനുചിതവും അവഹേളനവുമാണെന്നാണ് പലരുടെയും അഭിപ്രായം. ഇത്തരത്തില്‍ അനുചിതവും അവഹേളനവും ആയി തോന്നിയെങ്കില്‍ അത് തന്നെയാണ് അതിന്റെ സൃഷ്ടാവ് ഉദ്ദേശിച്ചതും.
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള വീഡിയോ കാമ്പയിനിന്റെ ഭാഗമായി തത്കാലത്തേക്ക് സ്ഥാപിച്ചതാണ് ഈ ഇരിപ്പിടം. യു.എന്‍. സ്ത്രീ സംഘടനയും മെക്‌സിക്കന്‍ സിറ്റി അധികൃതരും ചേര്‍ന്നാണ് ഈ കാമ്പയിന്‍ തുടക്കമിട്ടത്.
ഇരിപ്പിടം സ്ഥാപിച്ച ശേഷമുള്ള യാത്രക്കാരുടെ അനുഭവം വ്യക്തമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പലരും ഈ ഉദ്യമത്തെ സ്വാഗതം ചെയ്‌തെങ്കിലും ഇത്തരത്തില്‍ ലൈംഗികാവയവങ്ങളെ പൊതു മധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള കാമ്പയിന്‍ മാന്യമല്ലെന്ന അഭിപ്രായവുമുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ പല പുരോഗമന സമൂഹങ്ങളും നേരിടുന്നത് സ്ത്രീ എന്ത് ചെയ്യണം എന്ത് ചെയ്യരുതെന്ന നിര്‍ദേശം ബോധവത്കരണത്തിലൂടെ നല്കിയോ സ്ത്രീയെ തന്നെ പ്രചരണത്തിനായി ഉപയോഗിച്ചാണോ ആണ്. അത്തരത്തില്‍ നോക്കുമ്പോള്‍ വേറിട്ട വഴി പിന്തുടരുന്ന ബോധവത്കരണ മാര്‍ഗ്ഗമാണിത് എന്നാണ് യുഎന്‍ സ്ത്രീ പ്രതിനിധികളുടെ അഭിപ്രായം.
സ്ത്രീകള്‍്ക്ക് നേരെയുള്ള ലൈംഗിക കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ പലപ്പോഴും സ്ത്രീകള്‍ക്കുള്ള ഉപദേശം മാത്രവും അവരുടെ ശരീരങ്ങളെ തുറിച്ച് നോട്ടങ്ങള്‍ക്ക് കൂടുതല്‍ എറിഞ്ഞു കൊടുക്കുന്നതും ആകുന്ന കീഴ് വഴക്കത്തിന് അപവാദമാണ് ഈ കാമ്പയിന്‍.സ്ത്രീകളുടെ ലൈംഗികാവവയവങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളോ സ്ത്രീകളുടെ മാനസികാവസ്ഥയെ കുറിച്ചോ ഉള്ള ഉപരിപ്ലവ സംവാദങ്ങളോ വെച്ചു പുലര്‍ത്താതെ പുരുഷന്റെ ശരീര അവയവങ്ങളെ ഉപയോഗപ്പെടുത്തി കൃത്യമായ രാഷ്ട്രീയവും സ്ത്രീ പക്ഷബോധവും പുലര്‍ത്തുന്നു ഈ കാമ്പയിന്‍.
2014-ല്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ സര്‍വെ പ്രകാരം പൊതുഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അധികം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നത് മെക്‌സിക്കോയിലാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഈ റിപ്പോര്‍ട്ട് ഗൗരവമായി എടുത്ത് കൊണ്ട് സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസുകളും തീവണ്ടിയില്‍ പത്യേക കോച്ചുകളും മെക്‌സിക്കന്‍ നഗരത്തില്‍ നടപ്പിലാക്കുകയും ചെയ്തു. മാത്രമല്ല അക്രമിക്കാല്‍ വരുമ്പോള്‍ വിസിലടിക്കാന്‍ ഭരണാധികാരികള്‍ പ്രത്യേക ശബ്ദമുണ്ടാക്കുന്ന വിസിലുകളും സ്ത്രീകള്‍ക്ക് നല്കിയിരുന്നു. ഇത്തരത്തില്‍ നടക്കുന്ന ബോധവത്കരണങ്ങളുടെയും ഇടപെടലുകളുടെയും തുടര്‍ച്ചയാണ് ഈ ഇരിപ്പിട ശില്പം.
https://www.facebook.com/Malayalivartha