അഞ്ച് പ്രാവശ്യം ഭാര്യ ജന്മം നല്‍കിയത് പെണ്‍കുഞ്ഞുങ്ങള്‍ക്ക്; ആറാം തവണ ആണ്‍കുട്ടി പിറന്നപ്പോള്‍ പ്രസവമുറിയില്‍ വെച്ചുള്ള പിതാവിന്റെ പ്രതികരണം!
സാധാരണ വിദേശ രാജ്യങ്ങളില്‍ ഭ്രൂണഹത്യയും മറ്റുമൊന്നും ഉണ്ടാകാറില്ല. ആണായാലും പെണ്ണായാലും സന്തോഷത്തോടെ സ്വീകരിക്കുക എന്നതാണ് അവിടുത്തെ രീതി. പക്ഷേ അഞ്ചു പ്രാവശ്യവും പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാലോ...പിന്നീട് ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിക്കുന്നതില്‍ തെറ്റായൊന്നുമില്ല. ഇത്തരമൊരു സംഭവമാണ് കെന്നഡി സാറോര്‍ എന്ന വ്യക്തിയുടെയും ഭാര്യ നതാലിയുടെയും ജീവിതത്തില്‍ സംഭവിച്ചത്.
സംഭവം അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ്. അഞ്ചു പ്രാവശ്യവും കെന്നഡിയുടെ ഭാര്യ പ്രസവിച്ചത് പെണ്‍കുഞ്ഞുങ്ങളെയാണ്. ആറാമതും ഗര്‍ഭിണിയായി ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചു. ആറാമതും ഒരു പെണ്‍കുട്ടിയെ പ്രതീക്ഷിച്ചാണ് ഇരുവരും പ്രസവമുറിയില്‍ കയറിയത്.
മെഡിക്കല്‍ മാസ്‌കും ഫുള്‍ സര്‍ജിക്കല്‍ യൂണിഫോമും ധരിച്ച് തന്റെ കുഞ്ഞ് ലോകത്തിലേക്ക് വരുന്നത് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കൈയ്യില്‍ ഫോണും പിടിച്ചാണ് കെന്നഡിയുടെ ഇരിപ്പ്. ഡോക്ടര്‍മാര്‍ സിസേറിയന്‍ ആരംഭിച്ചു. പ്രസവം കഴിഞ്ഞ് ഒരു നേഴ്‌സ് വന്ന് കെന്നഡിയോട് ചോദിച്ചു.'നിങ്ങള്‍ക്ക് കുഞ്ഞ് ഏത് ലിംഗത്തില്‍ പെട്ടതാണെന്ന് അറിയണ്ടേ?. ആറാമതും പെണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന കെന്നഡി നഴ്‌സിന്റെ മറുപടി കേട്ട് ഞെട്ടി.ആണ്‍കുട്ടി ജനിച്ചിരിക്കുന്നു. കസേരയിലിരുന്ന കെന്നഡി ഉടന്‍ തന്നെ തുള്ളിച്ചാടി. എന്റെ ദൈവമേ എനിക്ക് ആണ്‍കുട്ടി ജനിച്ചിരിക്കുന്നു. അയാള്‍ തലയില്‍ കൈവെച്ച് പോയി. പിന്നീടുള്ള സന്തോഷം പറഞ്ഞറിയിക്കാനാകാത്തതും. ഉടന്‍ തന്നെ ഭാര്യ കിടക്കുന്ന കട്ടിലിനരികെ പോയി അയാള്‍ അവര്‍ക്ക് സ്‌നേഹചുംബനം നല്‍കി.
https://www.facebook.com/Malayalivartha