ഇഷ്ട് താരത്തിനോടുള്ള ആരാധന ഒരുതരം ഭ്രാന്തായി മാറി; ആരാധകന് എന്നും ഭക്ഷിക്കുന്നത് നടന്റെ ചിത്രം
ആരാധകര്‍ പലവിധമാണ്. ചിലര്‍ താരങ്ങളെ സ്നേഹിച്ച് കൊല്ലും. ചിലര്‍ താരങ്ങള്‍ക്കായി മരിക്കും. എന്തായാലും ആരാധന അല്പം മൂത്താല്‍ പിന്നെ താരങ്ങള്‍ക്കു പണിയാണ്. വിചിത്ര ഹോബിയുള്ള ഒരു ആരാധകന് ദാ തന്റെ ഇഷ്ടതാരത്തിനായി മരിക്കുന്ന അവസ്ഥവരെയെത്തി.
അമേരിക്കന്‍ നടനും തിരക്കഥാകൃത്തുമൊക്കെയായ ജേസന്‍ സെഗലിന്റെ ആരാധകനാണ് താരം. കാനഡയിലെ ടൊറന്റൊ സ്വദേശിയായ നോവ മലോനിയെന്ന യുവാവ് നിത്യവും സെഗലിന്റെ ചിത്രം ഭക്ഷിക്കുകയാണ്. അത് വിഡിയോയില്‍ പകര്‍ത്തി യൂ ട്യൂബിലിടുകയുംചെയ്യുന്നുണ്ട്. എന്തിനാണെന്നോ തന്റെ സെഗല്‍ അറിയാന്‍ അത്രതന്നെ. എന്നിട്ട് ഇതുപോലെ തന്റെ ചിത്രം സെഗലും തിന്നണം!.. അതുവരെ തുടരുമെന്നാണ് പ്രഖ്യാപനം.
കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയതാണ് നോവയുടെ ഈ വിധത്തിലുള്ള പണി. എ ഫോര്‍ സൈസില്‍ സെഗലിന്റെ പടം പ്രിന്റെടുക്കുക, ഭക്ഷണത്തോടൊപ്പം തട്ടുക, യൂ ട്യൂബിലിടുക. ഇപ്പോള്‍ അന്‍പതിലധികം വിഡിയോകള്‍ വന്നുകഴിഞ്ഞു. എന്നിട്ടും നടന് ഇതറിഞ്ഞതായി കാണുന്നില്ല. ഇനി അറിയാത്തഭാവത്തിലാണോയെന്നും പറയാന്‍ പറ്റില്ല. ആദ്യമാദ്യം അച്ചാറുകൂട്ടിയും പീറ്റ്സയുടെ കൂടെയുമൊക്കെ പടം കഴിച്ചിരുന്ന നോവ, കഴിഞ്ഞയാഴ്ച ബീയറില്മുക്കി സെഗലിനെ തിന്നുന്നതിനിടെ പണിയൊന്നു പാളി. കടലാസ് തൊണ്ടയില്‍ കുടുങ്ങി. കൂടുതല്‍ ബീയറൊഴിച്ച് വിഴുങ്ങാന്‍ ശ്രമിക്കുന്നതിനിടെ ജാമായി. 15 സെക്കന്‍ഡ് നേരം സ്വര്‍ഗം കണ്ടതായി നോവതന്നെ സമ്മതിക്കുന്നു. ഒടുവില്‍ ഛര്‍ദിച്ചു കളഞ്ഞാണ് ജീവന് രക്ഷിച്ചത്.
എന്നാല്‍ ഇതുകൊണ്ടു നിര്‍ത്തുമോ, തൊട്ടടുത്ത ദിവസം വീണ്ടും പടം തീറ്റ തുടങ്ങി. താരം ഇടപെടാതെ സംഗതി നില്ക്കുമെന്നു തോന്നുന്നില്ല!
https://www.facebook.com/Malayalivartha