കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ട കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ വിവാദത്തില്‍
കിര്‍ഗിസ്ഥാന്‍ രാഷ്ട്രത്തലവന് അത്ബയേവിന്റെ ഇളയ മകള്‍ ഇരുപതുകാരിയായ ആലിയ ഷാഗിയേവ ആണ് കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ടത്. ഗര്‍ഭിണിയായിരിക്കെ തന്നെ ശരീരം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള നിരവധി ചിത്രങ്ങള്‍ ഇവര്‍ പുറത്ത് വിട്ടിരുന്നു
75 ശതമാനം മുസ്ലീങ്ങളുള്ള കിര്‍ഗിസ്ഥാനിലെ യാഥാസ്ഥിതികരാണ് യുവതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറാം മാസം മാര്‍ച്ചിലാണ് ആലിയ തന്റെ മകന് ജന്മം നല്‍കിയത്. കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തതിലൂടെ ആലിയ കുടുംബത്തെ അപമാനിച്ചുവെന്നാണ് ഉയരുന്ന വിമര്‍ശനം. എന്നാല്‍ വിമര്ശകരെയൊന്നും വകവയ്ക്കാതെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് ആലിയ.
പുരുഷന്മാര്ക്ക് കണ്ട് ആസ്വദിക്കാനുള്ള ലൈംഗികതയുടെ പ്രതീകങ്ങളല്ല സ്തനങ്ങളെന്നും ഇതിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ടതെന്നും ആലിയ പറഞ്ഞു. ഓണ്‍ലൈനില്‍ തനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha