150 കിലോയില്‍ നിന്ന് 66 കിലോ ഭാരമായി വണ്ണം കുറച്ച 22-കാരിയുടെ കഥ!
20 വയസ് കഴിഞ്ഞപ്പോഴാണ് ഓസ്‌ട്രേലിയക്കാരി ജെനിഫര്‍ ഓഗ്‌നെനോവ്‌സ്‌കിക്ക് ആ ബോധം ഉദിച്ചത്. ഇങ്ങനെ പോയാല്‍ ശരിയാവില്ല. സ്‌ലിം ആകണം. കല്യാണമൊക്കെ കഴിച്ചു സുഖമായി ജീവിക്കണം. ഈ പൊണ്ണത്തടിയും വച്ചിരുന്നാല്‍ ചുള്ളന്‍ ചെക്കന്‍മാരൊക്കെ പാട്ടിനു പോകും. അങ്ങനെ ജെനിഫര്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. ഒന്നും രണ്ടും കിലോയല്ല, 150 കിലോയില്‍നിന്ന് കുറച്ചു തുടങ്ങണം.
സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റിയില്‍ നിയമ വിദ്യാര്‍ഥിനി ആണ് ജെനിഫര്‍. 'തടിച്ചിപ്പാറുവെന്ന' വിളി കേട്ടു മടുത്ത് ഒരു സുപ്രഭാതത്തില്‍, സ്‌ലിം ബ്യൂട്ടികളായ കൂട്ടുകാരോടു ജെനിഫര്‍ പറഞ്ഞു. ഞാന്‍ വണ്ണം കുറയ്ക്കാന്‍ പോവുകയാണ്. അവര്‍ അത് കേട്ട് പൊട്ടിച്ചിരിച്ചു... പക്ഷേ ഒരു വര്‍ഷം കഴിഞ്ഞു നേരില്‍ കണ്ടപ്പോള്‍ കൂട്ടുകാരൊക്കെ ഞെട്ടി. പലരും തിരിച്ചറിഞ്ഞതുപോലുമില്ല. കാരണം ഒന്നോ രണ്ടോ കിലോയല്ല, ജെനിഫര്‍ കുറച്ചത് 84 കിലോ.അമിത ശരീരഭാരം കാരണം ഷോപ്പിങ്ങിനു പോകാനോ, നീന്താനോ റസ്റ്ററന്റില്‍ കയറാനോ പറ്റാത്ത അവസ്ഥയിലാണ് ജെനിഫര്‍ തൂക്കം കുറയ്ക്കല്‍ യജ്ഞത്തിനു തുടക്കമിട്ടത്. നല്ലൊരു ഡോക്ടറെ കണ്ട് ശരീരഭാരം കൂടുന്നതിന്റെ കാരണം കണ്ടുപിടിച്ചു. കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കൂടുതലാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറച്ചു പ്രോട്ടീനിന്റെയും പച്ചക്കറിയുടെയും അളവു കൂട്ടിയാല്‍ ഭാരം കൂടുന്നതു തടയാം. പോഷണക്കുറവുണ്ടാവുകയുമില്ല.
ഭക്ഷണ നിയന്ത്രണം കൊണ്ടു മാത്രം 12 കിലോ കുറച്ചതിനു ശേഷം വയറില്‍ ഒരു ഓപറേഷന്‍ നടത്തി. വയറിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള ഗാസ്ട്രിക് സ്ലീവ് സര്‍ജറി ആയിരുന്നു അത്. അടുത്ത രണ്ട് ആഴ്ചത്തേക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമാണു കഴിച്ചത്. വയറിന്റെ വലുപ്പം കുറഞ്ഞതുകൊണ്ട് അമിത ഭക്ഷണം വേണമെന്ന തോന്നലും ഇല്ലാതായി. പിന്നെ പതിയെ പ്രോട്ടീന്‍ ഭക്ഷണത്തിലേക്കു മാറി. അങ്ങനെ അഞ്ചു മാസം കൊണ്ട് കുറഞ്ഞത് 54 കിലോ. ജിം എക്‌സര്‍സൈസ് ആയിരുന്നു അടുത്ത ഘട്ടം. ദിവസം രണ്ടു നേരം ജിമ്മില്‍ വര്‍ക്ക്ഔട്ട്. മാറിടത്തിലും കയ്യിലും തുടയിലും വയറിലുമുള്ള കൊഴുപ്പു നീക്കം ചെയ്യുന്ന ഒരു സര്‍ജറി കൂടി നടത്തി. ഭക്ഷണക്രമവും അമിത കൊഴുപ്പുനീക്കലും കഴിഞ്ഞതോടെ അതുവരെ ഏന്തിയും വലിഞ്ഞും നടന്നിരുന്ന ജെനിഫര്‍ സ്‌റ്റെയര്‍കേസ് ഓടിക്കയറാന്‍ തുടങ്ങി. അങ്ങനെ ഒരു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ 66 കിലോയില്‍ സ്ലിം ബ്യൂട്ടിയായി ജെനിഫര്‍ കൂട്ടുകാരുടെ മുന്നിലെത്തി.അവര്‍ കണ്ടമാത്രയില്‍ ചോദിച്ച് പോയി,ആരാ...മനസ്സിലായില്ല!
https://www.facebook.com/Malayalivartha