ബൈക്ക് യാത്രക്കാരനെ പറന്ന് ആക്രമിക്കുന്ന പാമ്പ്; വീഡിയോ ദൃശ്യങ്ങള്‍ കാണൂ...
തനിക്കപകടം വരുത്താന്‍ ശ്രമിക്കുന്നവരേയെ പാമ്പുകള്‍ തിരിച്ചാക്രമിക്കൂ എന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍ അടുത്തിടെ നടക്കുന്ന സംഭവങ്ങള്‍ ഈ ധാരണ തിരുത്താന്‍ പ്രേരിപ്പിക്കുന്നവയാണ്. തായ്‌ലന്റില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്റര്‍നെറ്റ് കഫേയില്‍ കയറി വന്ന പാമ്പ് യുവാവിനെ ഓടിച്ചിട്ടു കടിച്ചത്. പാമ്പുകളുടെ പുതിയ ഇരയും ഇവിടെത്തന്നെയുള്ള ഒരു ബൈക്ക് യാത്രക്കാരനാണ് . റോഡിലൂടെ ബൈക്കോടിച്ചുപോകുമ്പോള്‍ മറുവശത്തുനിന്നെത്തിയ പാമ്പ് ബൈക്ക് യാത്രക്കാരനെ ചാടി കടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ബൈക്കിന്റെ പുറകില്‍ സഞ്ചരിച്ചിരുന്ന കാറില്‍ യാത്ര ചെയ്തവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് പറക്കുന്ന പാമ്പിന്റെ ആക്രമണം പുറംലോകമറിഞ്ഞത്. തായ്‌ലന്റിലെ ലമ്പാങ്ങിലുള്ള വനപ്രദേശത്തു കൂടി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് ഈ അനുഭവം നേരിടേണ്ടി വന്നത്. ബൈക്ക് കയറ്റം കയറവേ റോഡിനു നടുവിലേക്ക് പാമ്പ് കയറിവരികയായിരുന്നു. പാമ്പിന്റെ മേല്‍ ബൈക്കു കയറാതിരിക്കാനായി യാത്രക്കാരന്‍ ബൈക്ക് വെട്ടിച്ചു മാറ്റുകയും വണ്ടിയുടെ വേഗം കുറയ്ക്കുകയും ചെയ്തു.
ഇതിനിടെയിലാണ് നിലത്തു നിന്നുയര്‍ന്നു പൊങ്ങിയ പാമ്പ് ബൈക്കിനു നേരെ ചാടിയത്. ഇതിനൊപ്പം പാമ്പ് യാത്രക്കാരനെകടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടെ ഭയന്ന ബൈക്ക് യാത്രക്കാരന്‍ ബൈക്കിന്റെ വേഗം കൂട്ടി. ഈ സമയം കൊണ്ടു പാമ്പ് റോഡിനു മറുവശത്തെത്തി കാട്ടിലേക്കു പോവുകയും ചെയ്തു. ഏതാനും സെക്കന്റുകള്‍ മാത്രമാണ് പാമ്പ് യാത്രക്കാരനെ ആക്രമിച്ചതെങ്കിലും ആ ആക്രമണത്തിന്റെ സ്വഭാവം ആരെയും ഞെട്ടിക്കുന്നതായിരുന്നു.
ഏതായാലും ഇനി റോഡിന് നടുവില്‍ പാമ്പിനെ കണ്ടാല്‍ വശം ചേര്‍ന്ന് പോയിക്കളയാം എന്നു ബൈക്ക് യാത്രക്കാര്‍ കരുതേണ്ടെന്നു ചുരുക്കം. പാമ്പ് പോയിക്കഴിഞ്ഞിട്ട് നമ്മള്‍ പോകുന്നതാകും ആരോഗ്യത്തിനു നല്ലത്. ഇന്നലെ പോസ്റ്റു ചെയ്ത ഈ വിഡിയോ ദൃശ്യങ്ങള്‍ ഇതുവരെ 6 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.
https://www.facebook.com/Malayalivartha