വീട്ടിലെ മോഷണത്തെ കുറിച്ചുള്ള അച്ഛന്റെ പരാതിയില്‍ പിടിയിലായത് അധ്യാപകനായ മകന്‍
പട്ടാപ്പകല്‍ വീട്ടില്‍ നടന്ന മോഷണ കേസില്‍ ഗൃഹനാഥന്‍ നല്‍കിയ പരാതിയില്‍ പിടിയിലായത് സ്‌കൂള്‍ അധ്യാപകനായ സ്വന്തം മകന്‍ തന്നെ. മേപ്പയൂര്‍ മെരട്ടുകുന്നത്ത് അബ്ദുല്ലയുടെ വീട്ടില്‍ ഇക്കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. പത്തു ലക്ഷം രൂപയും 90 പവന്‍ സ്വര്‍ണ്ണവും മോഷണം പോയിരുന്നു. പോലീസ് അന്വേഷണത്തില്‍ പിടിയിലായത് അബ്ദുല്ലയുടെ സ്വന്തം മകന്‍ ജലീല്‍.
പണവും സ്വര്‍ണ്ണവും ജലീല്‍ ജോലി ചെയ്യുന്ന സ്‌കൂളില്‍ നിന്ന് കണ്ടെത്തി. വീട്ടിലെ സിസിടിവി തകര്‍ത്തായിരുന്നു മോഷണം. സിസിടിവി ഹാര്‍ഡ് ഡിസ്‌കും മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെത്താനായിട്ടില്ല. ശനിയാഴ്ച രാവിലെ 9നും 10നും ഇടയിലായിരുന്നു മോഷണം. ഡിവൈഎസ്പിയുള്‍പ്പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരുമെത്തി തെളിവെടുത്തിരുന്നു.
ബിസിനസ്സ് നടത്തിയതിലുള്ള നഷ്ടം നികത്താനായിരുന്നു മോഷണം. പിതാവിനോട് ചോദിച്ചെങ്കിലും പൈസ നല്‍കാതിരുന്നതോടെയാണ് വീട്ടില്‍ മുളകുപൊടി വിതറി സാഹസികമായി മോഷണം നടത്തിയത്.
https://www.facebook.com/Malayalivartha