ജലസൗഹൃദ ബസുമായി, ജലസംരക്ഷണ സന്ദേശം എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി.
ജലസംരക്ഷണത്തിന്റ ആശയങ്ങള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പകര്‍ന്നുനല്‍കി കൂത്താട്ടുകുളം വഴി കെ.എസ്.ആര്‍.ടി.സി.യുടെ ജലസൗഹൃദ ബസ് യാത്രതുടങ്ങി. 'ജലത്തെ ബഹുമാനിക്കൂ വരള്‍ച്ചയെ പ്രതിരോധിക്കൂ' എന്നതാണ് മുദ്രാവാക്യം.കേരള ദുരന്തനിവാരണ അതോറിറ്റിയും കെ.എസ്.ആര്‍.ടി.സി.യും സഹകരിച്ചാണ് രണ്ട് പുതിയ ബസ്സുകള്‍ ഇത്തരത്തില്‍ നിരത്തിലിറക്കിയിരിക്കുന്നത്. ഇതിലൊന്നാണ് കൂത്താട്ടുകുളം വഴി കൊട്ടാരക്കര പാലക്കാട് റൂട്ടില്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസായി ഓടുന്നത്.
പാലക്കാട് ഭാഗത്തേക്ക് ബസ് കാത്തുനിന്ന യാത്രക്കാര്‍ക്കു മുന്നിലേക്ക് ഇളംനീല ചായം പൂശിപുത്തന്‍ ബസ് എത്തിയപ്പോള്‍ സര്‍ക്കാരിന്റെ ഏതോ പദ്ധതിയുടെ പരസ്യവാഹനമാണതെന്ന് എല്ലാവരും ആദ്യം തെറ്റിദ്ധരിച്ചു. പിന്നീടാണ് ജലസൗഹൃദ ബസാണെന്ന് യാത്രക്കാര്‍ തിരിച്ചറിയുന്നത്. ബസിന്റെ മുന്‍ഭാഗത്ത് വരണ്ടുണങ്ങിയ ഭൂമിയും പിന്‍ഭാഗത്ത് പച്ചപ്പുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
കേരളം വരളുന്നത് എന്തുകൊണ്ട്?, എന്ന ചോദ്യവും താളംതെറ്റിയ കാലാവസ്ഥ, താളംതെറ്റിയ മഴ, വനനശീകരണം, സസ്യാവരണ ശോഷണം തുടങ്ങിയ ചിന്തകളും പങ്കുവയ്ക്കപ്പെടുന്നു. മഴവെള്ളം സംരക്ഷിക്കുക, ജലം പങ്കുവയ്ക്കുക, പുനരുപയോഗ സാധ്യത, അമിതജലം മണ്ണില്‍ താഴാന്‍ അനുവദിക്കുക തുടങ്ങിയ നിരവധി സന്ദേശങ്ങളും ആകര്‍ഷകമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. വരള്‍ച്ചയുടെ കെടുതികളും പ്രശ്‌നങ്ങളും രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുള്‍പ്പെടെയുള്ള നാട്ടുകാര്‍ ഏറെ താത്പര്യത്തോടെ ബസില്‍ എഴുതിയിരിക്കുന്നത് വായിക്കുന്നതായി അധികൃതരും പറയുന്നു.
https://www.facebook.com/Malayalivartha