ആകാശത്തു നിന്നു വീഴുന്ന തീ നാളങ്ങള്‍ ഭൂമിയെ ഉരുക്കികളയുമെന്ന പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന ഞെട്ടലോടെ ലോകം
1500-ല്‍ ലോകത്തു ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജനായ നോസ്ട്രഡാമസിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന ഭയത്തിലാണ് ലോകം ഇപ്പോള്‍. ആകാശത്തു നിന്നു വീഴുന്ന തീ നാളങ്ങള്‍ ഭൂമിയേ ഉരുക്കികളയും എന്നായിരുന്നു നോസ്ട്രഡാമസ് പ്രവചിച്ചിരുന്നത്. താന്‍ ജീവിച്ചിരുന്നതിന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കാര്യങ്ങളും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു.
ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ഹിറ്റലറുടെ വളര്‍ച്ച, 1970-കളില്‍ അറബ് രാജ്യങ്ങള്‍ക്കുണ്ടാകുന്ന മുന്നേറ്റം, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇദ്ദേഹം പ്രവചിച്ചിരുന്നു. സ്വന്തം മരണവും ഇദ്ദേഹം പ്രവചിച്ചിരുന്നു. വേള്‍ഡ്‌ട്രേഡ് സെന്റര്‍ ആക്രമണവും ഇദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ കൂട്ടത്തില്‍ പെടും.
നോസ്ട്രഡാമസിന്റെ സംസ്‌കാരത്തിനു ശേഷം തിരിച്ചു കൊട്ടാരത്തില്‍ എത്തിയ രാജാവ് അദ്ദേഹത്തിന്റെ ഡയറി ആവശ്യപെട്ടു. എന്നാല്‍ തിരച്ചിലിലൊന്നും ആ ഡയറി കണ്ടെത്താന്‍ കഴിഞ്ഞില്ല. അടക്കം ചെയ്ത സമയത്തു ധരിച്ചിരുന്ന വസ്ത്രത്തന്റെ പോക്കറ്റില്‍ ഡയറി കാണും എന്ന സംശയത്തെ തുടര്‍ന്നു ശവക്കല്ലറ തുറക്കുകയും മൃതശരീരം പരിശോധിക്കുകയും ചെയ്തു.
അടക്കം ചെയ്തപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു ഡയറി കണ്ടെടുത്തു. ഡയറി തുറന്ന് ആദ്യ പേജ് വായിച്ചപ്പോള്‍ തന്നെ എല്ലാവരും ഞെട്ടി എന്നു പറയുന്നു. ആദ്യ പേജില്‍ എഴുതിയിരുന്നത് നിങ്ങള്‍ ഈ ദിവസം എന്റെ കല്ലറ കുത്തി തുറന്ന് എന്റെ ഡയറി എടുക്കുമെന്നായിരുന്നു!
മൂന്നാം ലോകമഹയുദ്ധം എന്ന അദ്ദേഹത്തിന്റെ പ്രവചനം ഇനിയും യാഥാര്‍ത്ഥ്യമാകാനുണ്ട്. ഉത്തരകൊറിയയും അമേരിക്കയും പരസ്പരം വെല്ലുവിളിച്ചു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഈ പ്രചവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന ഭയത്തിലാണു ലോകം.
https://www.facebook.com/Malayalivartha