പാകിസ്ഥാന്റെ ദേശീയപക്ഷിയെ വീട്ടില്‍ വളര്‍ത്തിയ കൊച്ചിയിലെ വീട്ടമ്മ വന്യജീവി സംരക്ഷണ നിയമപ്രകാരം പിടിയില്‍
അപൂര്‍വ്വ ഇനം പക്ഷികളെ വീട്ടില്‍ വളര്‍ത്തിയതിന് കൊച്ചിയില്‍ വീട്ടമ്മ പിടിയില്‍. ഇത് പാകിസ്ഥാന്റെ ദേശീയ പക്ഷിയാണ് എന്ന കൗതുകവുമുണ്ട്. നെടുമ്പാശേരി സ്വദേശിനിയുടെ വീട്ടില്‍നിന്ന് എസ്പിസിഎ (സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍) സംഘമാണ് പക്ഷിയെ കണ്ടെത്തിയത്. ഹിമാലയന്‍ നിരകളില്‍ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന അപൂര്‍വയിനം ചുക്കര്‍ പാട്രിജ് (Chukar Ptarridge) പക്ഷികളെയാണ് വീട്ടമ്മ വളര്‍ത്തുന്നത്.
15 പക്ഷികളെയാണ് കൂടുകളില്‍ വളര്‍ത്തിയിരുന്നത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന ഇന്‍ക്യുബേറ്ററില്‍നിന്ന് ചുക്കര്‍ പാട്രിജ് പക്ഷികളുടെ മുട്ടകളും കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ പക്ഷികളെയും മുട്ടകളും ഹിമാലയന്‍ നിരകളിലേക്ക് എത്തിക്കുമെന്ന് എസ്പിസിഎ അറിയിച്ചു. തട്ടേക്കാട് പക്ഷിസങ്കേതത്തിലെത്തിച്ച് നിരീക്ഷിച്ച ശേഷമാണ് ഹിമാലയത്തില്‍ എത്തിക്കുവാന്‍ ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയാണ് അപൂര്‍വയിനം പക്ഷികളെ എത്തിച്ചതെന്നാണ് വീട്ടമ്മയുടെ മൊഴി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം യുവതിക്കെതിരെ കേസെടുക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുക്കുക.
https://www.facebook.com/Malayalivartha