ഫ്രാന്‍സിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, 25 വയസിന് മൂത്ത സ്വന്തം അധ്യാപികയെ പ്രണയിച്ച് വിവാഹം കഴിച്ചയാള്‍
ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 23.75 ശതമാനം വോട്ട് നേടി മറ്റ് സ്ഥാനാര്‍ത്ഥികളേക്കാള്‍ മുന്നിലാണ് ഇമ്മാനുവല്‍ മാക്‌റോണ്‍. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഇമ്മാനുവല്‍ മാക്‌റോണ്‍ ജീവിത പങ്കാളിയാക്കിയത് തന്റെ അധ്യാപികയെ തന്നെ. അതും തന്നേക്കാള്‍ 25 വയസിന് മുതിര്‍ന്ന അധ്യാപികയെ. ഫ്രാന്‍സിന്റെ പ്രഥമ വനിതയാകാന്‍ തയ്യാറെടുക്കുന്ന ബ്രിജിറ്റെ ട്രോഗ്‌നെക്‌സിന് 64 വയസാണ് പ്രായം. ഇമ്മാനുലിന് പ്രായം വെറും 39 വയസ്.
പതിനഞ്ചാം വയസില്‍ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് ഇമ്മാനുവല്‍ തന്റെ അധ്യാപികയായ ബ്രിജിറ്റെയെ കണ്ട് മുട്ടുന്നത്. അന്ന് അവര്‍ക്ക് പ്രായം 40. 1993-ല്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും 1997 മുതല്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. ബ്രിജിറ്റെയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഒരു നാടകത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.
നാടക ക്ലബ്ബില്‍ ഇമ്മാനുവലും അംഗമായിരുന്നു. ഇരുവരും കണ്ടുമുട്ടുമ്പോള്‍ മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു ബ്രിജിറ്റെ എങ്കിലും പ്രണയത്തിലാകുന്നതിന് അതൊന്നും തടസമായില്ല. പ്രണയം കടുത്തതോടെ ബ്രിജിറ്റെ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്ത് ഇമ്മാനുവലിനൊപ്പം കൂടി. എന്നാല്‍ 2007ലാണ് ഇരുവരും നിയമപരമായി വിവാഹം കഴിച്ചത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 23.75 ശതമാനം വോട്ട് നേടി മറ്റ് സ്ഥാനാര്‍ത്ഥികളേക്കാള്‍ മുന്നിലാണ് ഇമ്മാനുവല്‍. മെയ് ഏഴിന് അന്തിമ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫ്രാന്‍സിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവാകും 39കാരനായ ഇമ്മാനുവല്‍.
https://www.facebook.com/Malayalivartha