കാറില്‍ കെട്ടി വലിച്ച് മരക്കുറ്റി പിഴുതെറിയാന്‍ ശ്രമിച്ചിട്ട് എന്തു സംഭവിച്ചു? വീഡിയോ കാണൂ...
മിഡില്‍ ഈസ്റ്റിലെ ഒരു മണ്റോഡില് നിന്നും മരക്കുറ്റി നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന ഈ ആളുകളുടെ വീഡിയോ ആരിലും ചിരിയുയര്‍ത്തും.
മരക്കുറ്റിയില്‍ കയറ് കെട്ടി കയറിന്റെ അറ്റം കാറില്‍ ബന്ധിപ്പിച്ചതിനു ശേഷം കാര്‍ മുന്നോട്ടെടുക്കുന്നു. അപ്പോള്‍ ആ മരക്കുറ്റി പിഴുത് വരുമെന്നാണ് പ്രതിക്ഷിക്കുന്നത്. ആദ്യം രണ്ട് തവണ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല.
മൂന്നാമത്തെ ശ്രമം എന്ന നിലയില്‍ കാര്‍ പിന്നോട്ടെടുത്ത് മാക്സിമം വേഗത്തില്‍ ഓടിച്ചു പോയി. പിന്നാലെ മരക്കുറ്റിയുടെ അറ്റവും എത്തി. എന്നാല്‍ മരക്കുറ്റിയുടെ ഭൂരിഭാഗവും അവിടെ തന്നെ ഉണ്ടായിരുന്നു.
അടര്‍ന്നു പോന്ന ഭാഗമോ ചെന്ന് പതിച്ചതാകട്ടെ കാറിന്റെ പിന്നിലുള്ള ഗ്ലാസിലാണ്. ഇടിയുടെ ആഘാതത്തില്‍ ഗ്ലാസ് ചില്ലുകള്‍ തവിടുപൊടിയാകുകയും ചെയ്തു. ഈ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തകൃതിയായി ഷെയര്‍ ചെയ്യപ്പെടുകയാണ്.
https://www.facebook.com/Malayalivartha