എന്തേ എനിക്കതിനര്‍ഹതയില്ലേ? സംഭവത്തിന് സാക്ഷ്യം വഹിച്ചത് റെയില്‍വേയില്‍
പ്രസവാവധി സ്തീകളുടെ അവകാശമാണ്. പക്ഷെ റെയില്‍വേയില്‍ സംഭവിച്ചത് മറ്റൊന്നാണ്. റെയില്‍വേസ് സബ്‌സിഡറി റൈറ്റ്‌സിലെ മാനേജരായി 31 വര്‍ഷമായി സേവനമനുഷ്ഠിച്ചതാണ് സാഫ്‌ലാ ദേവിക്കാണ് ഈ ഗതിയുണ്ടായത്.
സഫ്‌ലാ ദേവിക്ക് ഇപ്പോള്‍ അറുപതു വയസ് തികയാറായി. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം 57മത്തെ വയസിലാണ് ദേവി അമ്മയായത്. എന്നാല്‍ വരുന്ന ഏപ്രില്‍ 30ന്, തന്റെ വിരമിക്കല്‍ ദിനത്തിന് മുമ്പ് ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിക്കുകയാണ് അവരെ. ഇത് മൂലം എല്ലാ വിരമിക്കല്‍ ആനുകൂല്യങ്ങളും അവര്‍ക്ക് നഷ്ടമാകും.
സസ്‌പെന്‍ഷന് പിന്നിലെ കാരണമാണ് വിചിത്രമാണ്. മകന്‍ ജനിച്ചതിന് ശേഷം ചൈല്‍ഡ് കെയര്‍ ലീവിന് (സി.സി.എല്‍) വേണ്ടി ദേവി അപേക്ഷിച്ചിരുന്നു. എന്നാല്‍ സഹായിക്കുന്നതിന് പകരം സസ്‌പെന്‍ഷനാണ് നല്‍കിയത്. ലീവ് ലഭിക്കാനായി അനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തുകയും ജോലിയോട് ആത്മാര്‍ത്ഥയില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.
ആറാം ശമ്പള കമ്മീഷന്‍ സി.സി.എല്‍ അനുവദിക്കുന്നുണ്ട്. അതിനാല്‍ അപേക്ഷ സമര്‍പ്പിച്ച് എട്ട് മാസം കഴിഞ്ഞിട്ടും ലീവ് ലഭിക്കാത്തതിനാല്‍ ദേവി അനുവാദമില്ലാതെ ലീവെടുത്തു. അതിന്റെ പേരില്‍ ശമ്പളം നല്‍കാതിരിക്കുകയും അച്ചടക്കനടപടി സ്വീകരിച്ചിരിക്കുകയാണെന്നും അവരുടെ ഭര്‍ത്താവ് പറയുന്നു. കരിയറില്‍ ഉടനീളം അവരെടുത്ത ലീവുകള്‍ ചേര്‍ത്താല്‍ അത് 13 വര്‍ഷമാണെന്നും അതിനാലാണ് ലീവ് അനുവദിക്കാഞ്ഞതെന്നും റൈറ്റ്‌സ് പറയുന്നുണ്ട്. എന്നാല്‍ അന്ന് ശമ്പളം വാങ്ങിയതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ദേവിയുടെ ഭര്‍ത്താവ് പറയുന്നു.
പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളെ പ്രസവിക്കരുതെന്ന് നിയമം പറയുന്നില്ല. അര്‍ഹതയുള്ളവര്‍ക്ക് ലീവ് നല്‍കിയെ മതിയാകു എന്ന് ദേവിക്ക് പിന്തുണയുമായി എത്തിയ ദേശീയ വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha