സര്‍ഫ് യാത്രികരെ പിന്തുടരുന്ന വമ്പന്‍ സ്രാവ്; വീഡിയോ കാണൂ...
ന്യൂ സൗത്ത് വെയ്ല്‍സില്‍ കടലില്‍ സര്‍ഫ് ചെയ്യുന്നവരെ പിന്തുടരുന്ന വമ്പന്‍ സ്രാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഡ്രോണ്‍ ക്യാമറിയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
മൂന്ന് പേര്‍ സര്‍ഫ് ചെയ്യുന്നതിന് അടിയിലായി ഒരു കൂറ്റന്‍ സ്രാവ് നീന്തുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.സര്‍ഫ് ചെയ്യുന്നവരുടെ 300 മീറ്റര്‍ അകലെയായാണ് സ്രാവിനെ കാണുന്നത്.
ഡ്രോണ്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട സുഹൃത്ത് ഇത് സര്‍ഫ് ചെയ്യുന്നവരോട് വിളിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഭയമായി. തുടര്‍ന്ന് അവര്‍ സ്രാവിനെ നിരീക്ഷിച്ചു.
ലൈഫ് ഗാര്‍ഡുകളോടും വിവരം പറഞ്ഞു. അവര്‍ പറഞ്ഞത് ഇത്തരം സ്രാവുകള്‍ മനുഷ്യരെ ആക്രമിക്കില്ലെന്നാണ്. എന്നാല്‍ ഇത് എപ്പോഴും അങ്ങനെ ആയിരിക്കില്ലെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha