മാലിന്യസംസ്‌കരണത്തിന് വഴിത്തിരിവേകാന്‍ സാദ്ധ്യതയുമായി പ്ലാസ്റ്റിക് തിന്നുന്ന പുഴു
കുഴിച്ചിട്ടാല്‍ നശിക്കാത്തതും, കത്തിച്ചാല്‍ അപകടം സൃഷ്ടിക്കുന്നതുമായ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും രക്ഷകിട്ടിയേക്കും. രക്ഷകനായി എത്തിയിരിക്കുന്നത് ഒരു പുഴുവാണ്.
പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കണ്ടെത്തിയിരിക്കുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
മെഴുകുപുഴു എന്നാണ് ഇവ അറിയപ്പെടുന്നത്. തേനീച്ചക്കൂട്ടിലെ മെഴുകുതിന്നുന്ന ഇവയുടെ ലാര്‍വയ്ക്ക് പ്ലാസ്റ്റിക്കും ഭക്ഷിക്കാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍കൊണ്ട് ഇവ പ്ലാസ്റ്റിക് ബാഗില്‍ തുളയിടുമെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു.
കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വകുപ്പിലെ ക്രിസ്റ്റഫര്‍ ഹോവുമായി ചേര്‍ന്നായിരുന്നു ഗവേഷണം. പ്ലാസ്റ്റിക് പ്രകൃതിദത്തമായി ഇല്ലാതാക്കുന്നതിന്റെ രാസപ്രക്രിയ മനസ്സിലാക്കുന്നതിന്റെ ഭാഗമായുള്ള പഠനമാണ് ഇവര്‍ നടത്തിവന്നിരുന്നത്.
https://www.facebook.com/Malayalivartha