പെന്‍സില്‍ മുനയില്‍ ശില്പങ്ങള്‍ വിരിയിക്കുന്ന സലാവത്ത്
കല്ലിലും മണ്ണിലും മരത്തിലും മാത്രമല്ല പെന്‍സില്‍ മുനയിലും ശില്പങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അത്ഭുതപ്പെടേണ്ട, സംഭവം സത്യമാണ്.
റഷ്യയിലെ റിപ്പബ്ലിക്ക് ഓഫ് ബഷ്‌കോര്‍തോസ്താന്‍ സ്വദേശിയായ സലാവത്ത് ഫിഡായ് എന്ന കലാകാരനാണ് ഇത്തരത്തില്‍ ശില്പങ്ങള്‍ നിര്‍മിച്ച് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. മൈക്രോസ്കോപ്പില്‍ കൂടി നോക്കിയാല്‍ മാത്രം കാണാന്‍ കഴിയുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് ടിവി ചാനലായ എച്ച്ബിഒയുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരില്‍ നടത്തിയ ഒരു പ്രദര്‍ശനത്തിലാണ് ഗെയിം ഓഫ് ത്രോണിലെ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള 30 ഓളം ശില്പങ്ങളുമായി അദേഹം എത്തിയത്. ഇതിനു മുന്‍പ് ഇംഗ്ലണ്ട്, ജര്‍മനി, യുഎഇ, യുഎസ് എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ അദേഹം പ്രദര്‍ശനം നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha