ആശ്ചര്യമാകുന്ന തലയോട്ടിപുഷ്പങ്ങള്‍
പൂക്കളെ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. അതിന്റെ ഗന്ധവും നിറവും ആകൃതിയുമാണ് ആളുകളെ അതിലേക്ക് അടുപ്പിക്കുന്നത്. എന്നാല്‍ യൂറോപ്പ്, വടക്കേ ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ പ്രശസ്തമായ പൂന്തോട്ടങ്ങളില്‍ ഉള്ള ഈ പൂക്കള്‍ എല്ലാവരിലും ഭയമുണര്‍ത്തുകയാണ്.
കാരണം മറ്റൊന്നുമല്ല ഈ പൂക്കള്‍ വാടുമ്പോള്‍ തലയോട്ടിയുടെ ആകൃതിയിലായി മാറുകയാണ് ചെയ്യുന്നത്. സ്‌നാപ് ഡ്രാഗണ്‍ ഫ്‌ളവേഴ്‌സ് എന്നാണ് ഇവ അറിയപ്പെടുന്നതുതന്നെ.
ഈ പുഷ്പത്തിന്റെ വിത്ത് കഴിക്കുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ നഷ്ടമായ സൗന്ദര്യവും യൗവ്വനവും തിരികെ ലഭിക്കുമെന്നും കൂടാതെ തങ്ങളുടെ വീടിനെ ശാപങ്ങളിള്‍ നിന്നും മന്ത്രവാദത്തില്‍ നിന്നും രക്ഷിക്കാനാകുമെന്നുമാണ് ഇവിടുത്തുകാരുടെ വിശ്വാസം.
1837 മുതല്‍ 1901 വരെയുള്ള വിക്ടോറിയന്‍ കാലഘട്ടത്തില്‍ ഈ പൂക്കള്‍ ചതി, സംശയം, നിഗൂഡത എന്നിവയുടെയെല്ലാം പ്രതീകമായിരുന്നു. മാത്രമല്ല, ആരുടെയെങ്കിലും വസ്ത്രത്തിനുള്ളില്‍ ഇത് ഒളിപ്പിച്ചു വയ്ക്കുകയാണെങ്കില്‍ അവരെ വശീകരിക്കാം എന്നുമാണ് പ്രചരിച്ചിരുന്നത്.
https://www.facebook.com/Malayalivartha