ഇഴജന്തുക്കള്‍ക്കും സഹിക്കാനാവുന്നില്ല ഈ വേനല്‍ചൂട്; പാലക്കാട്, വെള്ളം തേടിയെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ തലയ്ക്ക് പിടിച്ച് തലോടി കുപ്പിവെള്ളം നല്‍കി
വേനല്‍ കനത്തതോടെ ഇഴജന്തുക്കളും കുടിവെള്ളം തേടി അലയുകയാണ്. കടുത്ത വേനലില്‍ വെള്ളം തേടിയെത്തിയ രാജവെമ്പാലയ്ക്ക് കുപ്പിവെള്ളം നല്‍കുന്ന വീഡിയോ അടുത്തിടെ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ സംഭവം നടന്നത് കര്‍ണ്ണാടകയിലെ കയിഗയിലായിരുന്നു.
ഇപ്പോഴിതാ സമാനമായ ഒരു സംഭവം പാലക്കാടും നടന്നിരിക്കുന്നു. ഇവിടെ വെള്ളം തേടിയെത്തിയത് മൂര്‍ഖന്‍ പാമ്പായിരുന്നു. ഒരു സോഷ്യല്‍ മീഡിയാ ഉപയോക്താവാണ് ഇതിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തത്.
ചൂട് കാരണം വീട്ടില്‍ എത്തിയ മൂര്‍ഖന്‍ പാമ്പിന് ആവശ്യം എന്താന്ന് മനസ്സിലായില്ലേ?, പാലക്കാട് നടന്ന സംഭവം; എന്ന തലക്കെട്ടോടെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. വീഡിയോയില്‍ പാമ്പിന് വെള്ളം നല്‍കുന്നയാള്‍ അതിന്റെ പത്തിയില്‍ പിടിക്കുന്നത്. കാണാം. വെള്ളം കുടിച്ച ശേഷം മൂര്‍ഖന്‍, പത്തി ഉയര്‍ത്തി കൊത്താന്‍ ആയുന്നുണ്ട്. വീട്ടുകാരുള്‍പ്പെടെ സമീപവാസികളും പാമ്പിന് വെള്ളം കൊടുക്കുന്നത് കാണാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പാണ് വെള്ളം തേടി കാട്ടില്‍ നിന്നും നാട്ടിലെത്തിയ രാജവെമ്പാലയ്ക്ക് കുപ്പിവെള്ളം നല്‍കുന്ന വീഡിയോ പുറത്തു വരുന്നത്. വനപാലകരായിരുന്നു പാമ്പിന് വെള്ളം നല്‍കിയത്. യാതൊരു പ്രകോപനവുമില്ലാതെ രാജവെമ്പാല വെള്ളം കുടിയ്ക്കുന്നത് കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായിരുന്നു. രാജവെമ്പാലയുടെ വാലില്‍ ഒരു വനപാലകന്‍ പിടിമുറുക്കിയപ്പോള്‍ മറ്റൊരാള്‍ കുപ്പിയിലെടുത്ത വെള്ളം പാമ്പിന്റെ വായിലേക്ക് ഒഴിച്ചു നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha