ഉദുംബര പുഷ്പം; ബുദ്ധന്‍ എവിടെയെങ്കിലും പുനര്‍ജനിക്കുമ്പോള്‍ മാത്രം പൂക്കുന്ന പൂവ്
യൂട്ടാന്‍ പൊലുവോ (Youtan poluo) എന്നറിയപ്പെടുന്ന ഒരു അപൂര്‍വ്വ പുഷ്പമാണിത്. 3000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇത് പൂക്കുന്നതെന്നാണ് വിശ്വാസം.
ഇതിന്റെ പിന്നിലുള്ള ഒരു മിത്ത്, ഈ പൂവ് പൂക്കുന്നത് ബുദ്ധന്റെ പുനര്‍ജന്മം ഉണ്ടാകുമ്പോഴാണെന്നാണ്. ബുദ്ധന്റെ അമരത്വത്തിന്റെ പ്രതീകമാണ് ഈ പുഷ്പം. ഇത് പുഷ്പിക്കുമ്പോള്‍ ഒരു രാജാവ് എത്തുമെന്നാണ് വിശ്വാസം.
ചൈനയില്‍ ഈ പുഷ്പം അറിയപ്പെടുന്നത് ശുഭസൂചനയുടെ പ്രതീകമെന്ന് അര്‍ത്ഥമുള്ള ഉദുംബര എന്നാണ്. ഈ വാക്ക് സംസ്‌കൃതമാണ്.
അവസാനമായി ഇത് കണ്ടത് 2010-ല്‍ ആണെന്ന് വാര്‍ത്തകള്‍ പറയുന്നു. സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്ന ഈ പൂവിന് ചന്ദന സുഗന്ധമാണെന്നും വിശ്വാസമുണ്ട്.
മിത്തുകളുടെ വിശ്വാസ്യത കണക്കിലെടുക്കാന്‍ കഴിയില്ലെങ്കിലും ഈ പുഷ്പം അത്യപൂര്‍വമാണെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കും സംശയമില്ല. ഇനിയും ചുരുളഴിയാത്ത ഒരു രഹസ്യമാണ് ഉദുംബര പൂവ്.
https://www.facebook.com/Malayalivartha