കടല്‍സസ്യത്തില്‍ ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നതല്ല, ഇതൊരു ജാപ്പനീസ് ചെടി
വിവിധ രൂപങ്ങളിലും വര്‍ണ്ണങ്ങളിലുമുള്ള ഇലകളും പൂക്കളുമൊക്കെയുള്ള ചെടികള്‍ നമ്മെ ആകര്‍ഷിക്കാറുണ്ട്. ജപ്പാനിലെ ആളുകള്‍ ഇത്തരത്തിലുള്ള ഒരു ചെടിയുടെ പിന്നാലെയാണിപ്പോള്‍. ഈ ചെടിയുടെ ഇലകള്‍ക്ക് ഡോള്‍ഫിന്റെ രൂപമാണുള്ളത് എന്നതാണ് ഇവയുടെ പ്രത്യേകത. ഒറ്റ നോട്ടത്തില്‍ ഈ ഇല വെള്ളത്തിലിട്ടിരിക്കുന്നതു കണ്ടാല്‍ കുതിച്ചു ചാടുന്ന പച്ച നിറത്തിലുള്ള ഒരു ഡോള്‍ഫിന്‍ കുഞ്ഞാണെന്നേ തോന്നൂ .
കാവോ77നെകോ എന്നയാളാണ് ട്വിറ്റര്‍ വഴി ഈ ചെടിയുടെ ചിത്രം പുറംലോക കാഴ്ച്ചയാക്കി മാറ്റിയത്. ചെടിയില്‍ നിന്ന് പറിച്ച ഇലകള്‍ ശരിക്കും ഡോള്‍ഫിനെ പോലെ തന്നെയാണ് ചിത്രത്തില്‍. ഇലകള്‍ വലുതാവുന്നതിനനുസരിച്ച് ഡോള്‍ഫിനോടുള്ള സാമ്യവും കൂടുന്നു . തൊലിപ്പുറത്ത് തിളക്കവും മിനുസവുമൊക്കെ വരും. ഡോള്‍ഫിനെപ്പോലെ തന്നെ കൂര്‍ത്ത ചുണ്ടും രണ്ട് പരന്ന ചിറകുകളുമെല്ലാം ഈ ഇലകള്‍ക്കുമുണ്ട്. പരന്ന വാലറ്റത്തിന്റെ കുറവ് മാത്രമാണ് ഒരു പോരായ്മയായി ഉള്ളത്.
സെനെസിയോ പെരെഗ്രിനസ് എന്നാണ് ഈ ചെടിയുടെ ശാസ്ത്ര നാമം. കാഴ്ചയില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഡോള്‍ഫിനെ പോലെ മനുഷ്യര്‍ക്കുപകാരികളാണ് ഈ ചെടികള്‍. വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ഈ ചെടി വായുശുദ്ധീകരിക്കാന്‍ നല്ലതാണ്. കള്ളിമുള്‍ച്ചെടിയുടെ വിദൂര ബന്ധുവായ ഈ ചെടി ഉയരം കൂടിയ പ്രദേശങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള കഴിവുള്ളതിനാലാണ് ഈ ചെടിയുടെ ഇലകള്‍ തടിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha