ലോകത്തിലെ ഏറ്റവും വലിയ കടല്‍ വിമാനം ഇനി ചൈനയ്ക്ക് സ്വന്തം
കരയിലും കടലിലും സഞ്ചാരയോഗ്യമായ ലോകത്തിലെ ഏറ്റവും വലിയ കടല്‍വിമാനം (ആംഫീബീസ്) ഇനി ചൈനയില്‍ കാണാം. നിര്‍മാണം പൂര്‍ത്തിയായ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ സുഹായി നഗരത്തില്‍ നടന്നു. ബോയിംഗ് വിമാനത്തിന്റെ വലിപ്പമുള്ള വിമാനം നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷനാണ്. എജി 600 എന്നാണ് വിമാനത്തിന്റെ പേര്.
വിമാനത്തിന്റെ സുരക്ഷാപരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു. 53.5 ടണ്ണാണ് വിമാനത്തിന്റെ ഭാരം. 50 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വിമാനം കാട്ടുതീയണയ്ക്കാനും കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാകുമെന്നതാണ് വിമാനത്തിന്റെ പ്രത്യേകത.
20 സെക്കന്‍ഡിനുള്ളില്‍ 12 ടണ്‍ വെള്ളം സംഭരിക്കാന്‍ വിമാനത്തിനാകും. ഒരുതവണ ഇന്ധനം നിറച്ചാല്‍ 370 ടണ്‍ വെള്ളം സംഭരിച്ച്, നിര്‍ത്താതെ പറക്കാനാകും. ഇത്തരത്തിലുള്ള 17 വിമാനങ്ങള്‍ കൂടി നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചതായി ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്പ്പറേഷന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha