ഓര്‍മകളില്‍ കൗതുകം നിറച്ച ആലിപ്പഴ വീഴ്ച
ഓര്‍മച്ചെപ്പിലേയ്ക്ക് കൗതുകം നിറച്ച് വയനാട്ടില്‍ ആലിപ്പഴ വീഴ്ച. ഇന്നലെ വൈകുന്നേരമാണ് ജില്ലയുടെ വിവിധയിടങ്ങളില്‍ കല്ലുകള്‍പോലെ ആലിപ്പഴം വീണത്. ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷമാണ് വയനാട്ടില്‍ ശക്തമായ ആലിപ്പഴ വീഴ്ചയുണ്ടായത്.
വൈകീട്ട് മൂന്നുമണിയോടെയെത്തിയ മഴയിലാണ് ആലിപ്പഴ ചാകരയുണ്ടായത്. ആലിപ്പഴം വീണ് പുരയിടവും വഴികളും ഐസ് കട്ടകളുടെ കൂമ്പാരമായി. പലരും ആലിപ്പഴം തൂത്തുവാരി കൂട്ടി. ചിലര്‍ ഫ്രീസറുകളിലാക്കി സൂക്ഷിച്ചുവച്ചു. ഒരുമണിക്കൂര്‍ നേരമാണ് ആലിപ്പഴം വീണത്. മേല്‍കൂരകളില്‍നിന്ന് പൈപ്പുകള്‍ വഴി ഒഴുകിവന്ന ആലിപ്പഴങ്ങള്‍ ഒന്നിനു മീതെ ഒന്നായി വീണ് ഐസു പാറകളായി മാറി.
ബത്തേരി മേഖലയിലാണ് ഏറ്റവും ശക്തിയായി ആലിപ്പഴം വീണത്. വയനാട്ടില്‍ ഇത് സാധാരണമാണെങ്കിലും ഇത്രയധികം ശക്തിയായി പെയ്തത് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പിന്നീട് കാലവസ്ഥ മാറിയതിനൊപ്പം ആലിപ്പഴ വീഴ്ചയും കുറഞ്ഞു. കാഴ്ചയ്ക്ക് ഹരമാണെങ്കിലും കാര്‍ഷിക മേഖലയ്ക്ക് ദോഷമാണ്. കാപ്പി, കുരുമുളക്, മാവ് തുടങ്ങിയവക്കെല്ലാം വിളനാശമുണ്ടായി.
https://www.facebook.com/Malayalivartha