എലിയുടെ പുറത്ത് മറ്റൊരു എലിയുടെ തല മാറ്റിവച്ചു പരീക്ഷിച്ചു
തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി മനുഷ്യരില്‍ ഈ വര്‍ഷാവസാനം നടത്താനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ആ വിവാദപദ്ധതിക്കു മുന്നോടിയായി ശാസ്ത്രജ്ഞര്‍ ഒരു എലിയുടെ തല മറ്റൊരു എലിയുടെ ദേഹത്തു വച്ചുപിടിപ്പിച്ചു. ചൈനയിലെ ഗവേഷകരാണ് അസ്വസ്ഥജനകമായ ഈ പരീക്ഷണം നടത്തിയത്.
'ദാതാവായ' ചെറിയ എലിയുടെ തല, വലിയ എലിയുടെ ദേഹത്താണു വച്ചുപിടിപ്പിച്ചത്. ഇരട്ടത്തലയോടെ അത് 36 മണിക്കൂര്‍ ജീവിച്ചു. മൂന്ന് എലികളെയാണു ഗവേഷകര്‍ പരീക്ഷണത്തിന് ഉപയോഗിച്ചത്. ദാതാവായ ചെറിയ എലി, സ്വീകര്‍ത്താവായ വലിയ എലി, രക്തം നല്‍കാനായി മൂന്നാമതൊരു വലിയ എലി.
ചെറിയ എലിയുടെ തലയിലെ ഞരമ്പുകളിലേക്കു മൂന്നാമത്തെ എലിയില്‍നിന്ന് സിലിക്കോണ്‍ ട്യൂബ് ഉപയോഗിച്ചാണു രക്തം പകര്‍ന്നത്. തലച്ചോറിലേക്കു രക്തപ്രവാഹം നിലയ്ക്കാതിരിക്കാനാണിത്. മാറ്റിവച്ച തലച്ചോറിലെ കോശങ്ങള്‍ക്കു കേടുപാടുണ്ടായില്ലെന്നും പറയുന്നു.
ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ ന്യൂറോ സര്‍ജന്‍ സെര്‍ജിയോ കനാവെറോ ആണു ഗവേഷണത്തലവന്‍. മുന്‍പ് കുരങ്ങുകളിലും നായ്ക്കളിലും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയിരുന്നു.
എന്നാല്‍, മനുഷ്യരില്‍ തലമാറ്റിവയ്ക്കല്‍ ഭാവന മാത്രമാണെന്നു വാദിച്ചു തലമാറ്റിവയ്ക്കല്‍ പദ്ധതിയോടു ശാസ്ത്രലോകത്തു വ്യാപകമായ എതിര്‍പ്പുകളുണ്ട്.
https://www.facebook.com/Malayalivartha