ഫ്‌ലോറിഡയില്‍ പെരുമ്പാമ്പിനെ പിടിച്ചു കൊടുത്താല്‍ ടീ ഷര്‍ട്ടു സമ്മാനം
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഒരു വിചിത്ര മല്‍സരം നടക്കുന്നുണ്ട്. പെരുമ്പാമ്പിനെ പിടിച്ചുകൊടുത്താല്‍ ടീ ഷര്‍ട്ടു സമ്മാനമായി കിട്ടും. ഞെട്ടാന്‍ വരട്ടെ. സംഭവം സത്യമാണ്. ഏതാനും വര്‍ഷങ്ങളായി ഫ്‌ലാറിഡയ്ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ് ബര്‍മ്മീസ് പെരുമ്പാമ്പുകള്‍. ഫ്‌ലോറിഡയിലെ തദ്ദേശിയ ജീവിയല്ലാത്ത ബര്‍മ്മീസ് പെരുമ്പാമ്പുകള്‍ 15 വര്‍ഷത്തിനിടെ എപ്പോഴോ ഈ പ്രദേശത്തെത്തിയതാണ് . എന്നാല്‍ കുറഞ്ഞ സമയം കൊണ്ടു തന്നെ പെറ്റുപെരുകി. ഇന്ന് ഇവയുടെ എണ്ണം പതിനായിരക്കണക്കിനായി മാറി. എതിരാളികളില്ലാത്തതും അനുകൂല കാലാവസ്ഥയും അനുയോജ്യമായ പരിതസ്ഥിതിയും ഇവ പെറ്റു പെരുകാന്‍ കാരണമായി. ഇതോടെ തദ്ദേശീയരായ പല ജീവികളും പെരുമ്പാമ്പിന് ഇരയാവുകയും വംശനാശഭീഷണി നേരിടുകയും ചെയ്യുകയാണ്.
കൂടാതെ ഇവര്‍ മനുഷ്യര്‍ക്കുണ്ടാക്കുന്ന ദുരിതങ്ങളും ചെറുതല്ല. വളര്‍ത്തു മൃഗങ്ങളെ തിന്നുന്നതു മുതല്‍ കാറിനകത്തും വീടിനകത്തും ഇവരെ ഇവ സ്ഥാനം കയറിക്കൂടുകയും ചെയ്തു. ഇതോടെയാണ് രണ്ടു വര്‍ഷമായി ഫ്‌ലോറിഡയില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ പെരുമ്പാമ്പ് വേട്ട നടത്തി വരുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷവും ഏറ്റവുമധികം പാമ്പിനെ പിടികൂടുന്നവര്‍ക്കായിരുന്നു സമ്മാനം.എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ലഭിച്ചു വന്ന ജനപങ്കാളിത്തം ഇക്കുറി കുറഞ്ഞതാണ് അധികൃതരെ പാമ്പിനെ വേട്ടയാടുന്നവര്‍ക്കു സമ്മാനം കൊടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്.
മല്‍സരത്തില്‍ പങ്കെടുക്കണമെങ്കില്‍ നിശ്ചിത ഫീസ് നല്‍കി ലൈസന്‍സെടുക്കുകയും വേണമായിരുന്നു. ലൈസന്‍സിന് ഫീസ് ഇത്തവണയും നല്‍കണം. അതേസമയം മല്‍രത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടീ ഷര്‍ട്ടോ അതു പോലുള്ള സമ്മാനങ്ങളോ ലഭിക്കുന്നുവെന്നതാണ് ഈ വര്‍ഷത്തെ വ്യത്യാസം. ഇനി പാമ്പിനെ പിടിക്കുന്നത് എങ്ങനെയെന്ന് അറിയാത്തവര്‍ക്കായി പ്രത്യേകം പരിശീലനം നല്‍കുന്ന വീഡിയോയും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.
23 അടി വരെ ശരാശരി നീളം വയ്ക്കുന്ന ബര്‍മ്മിസ് പെരുമ്പാമ്പുകള്‍ മികച്ച വേട്ടക്കാരും വേഗത്തില്‍ ഒളിക്കാന്‍ കഴിവുള്ളവരാണ്. അതിനാല്‍ തന്നെ ഇവയെ കൊല്ലുന്നതിനേക്കാള്‍ എളുപ്പം കെണി വെച്ച് പിടിക്കുന്നതാണെന്ന് അധികൃതര്‍ പറയുന്നു. ലഭിക്കുന്ന പെരുമ്പാമ്പുകളെ അധികൃതര്‍ കൊന്ന ശേഷം മാംസം തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്ന കമ്പനികള്‍ക്കു കൈമാറുകയാണ് പതിവ്. അവയുടെ തോല്‍, അതുപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കും നല്‍കും.
https://www.facebook.com/Malayalivartha