പിങ്ക് നിറമുള്ള ആനക്കുട്ടിയുടെ ചിത്രങ്ങള്‍ കൗതുകമാകുന്നു
രണ്ടുനിറത്തിലുള്ള ആനകളെ കുറിച്ചേ ഇന്ത്യാക്കാര്‍ക്ക് അറിവുള്ളൂ. നാം സാധാരണയായി കാണാറുള്ള കറുത്ത ആനകളും പിന്നെ മിക്കവരുടെയും സങ്കല്‍പ്പത്തിലുള്ള് ദേവേന്ദ്രന്റെ വാഹനമായ ഐരാവതം എന്ന വെളുത്ത സാങ്കല്‍പ്പിക ആനയുമാണ്. ഏതായാലും ആഫ്രിക്കയിലെ ഒരു ഫോട്ടോഗ്രാഫര്‍ കണ്ടത് ഈ രണ്ടു കളറിലുമുള്ള ആനയല്ല. ആ ഫോട്ടോഗ്രാഫര്‍ കണ്ടത് ഇളം റോസ് നിറമുള്ള ആനക്കുട്ടിയെ ആണ്. ആനക്കൂട്ടം വെള്ളം കുടിക്കുന്നതു പകര്‍ത്താന്‍ ജലാശത്തിനു സമീപം കാത്തുനിന്നപ്പോഴാണു പിങ്ക് നിറമുള്ള ആനക്കുട്ടി ശ്രദ്ധയില്‍ പെട്ടത്.
ആല്‍ബിനോ രോഗബാധയാണ് ഈ ആനക്കുട്ടിക്കു പിങ്ക് നിറം ലഭിക്കാന്‍ കാരണം. സമീപ കാലത്തൊന്നും ആഫ്രിക്കയില്‍ പക്ഷെ ഇത്തരത്തിലുള്ള ആനയെ കണ്ടെത്തിയിട്ടില്ല. അപൂര്‍വ്വമായി മാത്രമാണ് ആനകളില്‍ ഈ അസുഖം കാണപ്പെടാറുള്ളത്.മുതലകളിലും മറ്റും ഈ രോഗം മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. പുനി പാച്ചിഡേം എന്നാണ് ആനകളില്‍ കാണപ്പെടുന്ന ഈ ആല്‍ബിനോയെ വിളിക്കുന്ന പേര്.
ദക്ഷിണാഫ്രിക്കിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് പിങ്ക് നിറമുള്ള കുട്ടിയാനയെ കണ്ടെത്തിയിരിക്കുന്നത്. ദേഹത്ത് മുഴുവന്‍ ചെളി പുരണ്ടിരുന്നതിനാല്‍ പൂര്‍ണ്ണമായ പിങ്കു നിറത്തോടെ ആനക്കുട്ടിയെ കാണാനും ചിത്രം പകര്‍ത്താനും കഴിഞ്ഞില്ലെന്നായിരുന്നു ഫൊട്ടോഗ്രഫറുടെ സങ്കടം.
https://www.facebook.com/Malayalivartha