ഇത് അത്യപൂര്‍വമായ പര്‍പ്പിള്‍ തവളയോ?
കോട്ടയം ജില്ലയിലെ മുണ്ടക്കയം വേലനിലത്ത് കണ്ടെത്തിയത് പര്‍പ്പിള്‍ തവളയെന്ന് സംശയം ഏറുന്നു. ഏഴ് സെന്റീമീറ്റര്‍ നീളവും പര്‍പ്പിള്‍ തവളയുടേതു പോലുള്ള രൂപത്തോടുകൂടിയ ജീവിയെ ഒരു വീടിന്റെ മുറ്റത്താണ് കണ്ടെത്തിയത്.
സഹ്യപര്‍വത നിരകളില്‍ മാത്രം കാണപ്പെടുന്ന പര്‍പ്പിള്‍ തവള നാസികാ ബത്രകസ് സഹ്യാദ്രിയന്‍സിസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു.
മണ്ണിനടിയില്‍ 12 അടി താഴ്ചയില്‍ മാളങ്ങള്‍ ഉണ്ടാക്കി കഴിയുന്ന ഇവ മഴക്കാലത്ത് പ്രത്യുല്‍പ്പാദന സമയത്തു മാത്രമാണ് പുറത്തിറങ്ങുന്നത്. വേലനിലത്ത് കണ്ടെത്തിയ ഈ അപൂര്‍വ ജീവിയെ വനപാലകര്‍ വന്ന് സ്ഥിരീകരിച്ചാലേ പര്‍പ്പിള്‍ തവള തന്നെയാണോയെന്ന് ഉറപ്പിക്കാന്‍ കഴിയൂ.
2003-ല്‍ ഇടുക്കി ജില്ലയിലും പിന്നാലെ പാലക്കാട്, സൈലന്റ് വാലി, തൃശ്ശൂര്‍, തമിഴ്‌നാട് ആനമല എന്നിവിടങ്ങളിലും ഇത്തരം തവളയെ കണ്ടെത്തിയിരുന്നു. അത്യപൂര്‍വ ജീവിയെ മലയോര പ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് തവളയെ കാണാനുള്ള തിരക്കാണ്. തവളയെ വനം വകുപ്പിനു കൈമാറും.
https://www.facebook.com/Malayalivartha