ഏറ്റവും ഭാരമേറിയ വിമാനം കെട്ടിവലിച്ച റെക്കോഡുമായി പോര്‍ഷെ കെയന്‍
ആഡംബര വാഹനമായ പോര്‍ഷെയുടെ മുന്‍നിര മോഡലായ കയെന്‍ എസ് ടര്‍ബോയുടെ കരുത്തിനെക്കുറിച്ച് ഇനിയാര്‍ക്കും സംശയമുണ്ടാവില്ല. ഏറ്റവും കരുത്തനെന്ന ജര്‍മന്‍ കമ്പനിയുടെ അവകാശവാദത്തെ ശരിവയ്ക്കുന്ന പ്രകടനവുമായി എസ്‌യുവി വിഭാഗത്തില്‍പ്പെട്ട കയെന്‍ എസ് ടര്‍ബോ ഗിന്നസ് ബുക്കിലും ഇടംപിടിച്ചു.
ലോകത്തിലെ ഏറ്റവും ഭാരമേറിയ വിമാനം 42 മീറ്ററോളം കെട്ടിവലിച്ചാണ് കയെന്‍ റെക്കോഡ് സ്വന്തമാക്കിയത്. 2,85,000 കിലോഗ്രാം (285 മെട്രിക് ടണ്‍) ഭാരമുള്ള എയര്‍ ഫ്രാന്‍സ് എയര്‍ബസ് എ 380 വിമാനമാണ് കയെന്‍ വിജയകരമായി കെട്ടിവലിച്ചത്.
നാലുവര്‍ഷം മുമ്പ് 170 മെട്രിക് ടണ്‍ ഭാരമുള്ള വിമാനം കെട്ടിവലിച്ച് നിസാന്‍ പട്രോള്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് പോര്‍ഷെ പഴങ്കഥയാക്കിയത്. ഈ വര്‍ഷമാദ്യം ടാറ്റയുടെ എംപിവി ഹെക്‌സ 41,413 കിലോഗ്രാം ഭാരമുള്ള ബോയിങ് 7,37,800 വിമാനം കെട്ടിവലിച്ചിരുന്നു.
(
https://www.facebook.com/Malayalivartha