വിമാനത്താവളത്തില്‍ താഹിറിന്റെ മകനെ കളിപ്പിച്ച് സിംപിളായി ധോണി
ആരാധകരെ എപ്പോഴും അത്ഭുതപ്പെടുത്താറുള്ള താരമാണ് എം.എസ് ധോണി. ലോകത്ത് നിരവധി ആരാധകരുണ്ടെങ്കിലും അതിന്റെ ജാഡയൊന്നുമില്ലാതെ ലളിതമായ ജീവിതമാണ് മാഹി നയിക്കുന്നത്.
എപ്പോഴും ഒരു സാധാരണ മനുഷ്യനെപ്പോലെ പെരുമാറുന്ന താരം. അങ്ങനെയുള്ള ധോനിയുടെ ഒരു കുഞ്ഞു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ്.
ധോനി ഐ.പി.എല്ലില്‍ റൈസിംഗ് പുണെ സൂപ്പര്‍ജയന്റിലെ സഹതാരം ഇമ്രാന്‍താഹിന്റെ മകനെ വിമാനത്താവളത്തില്‍ വച്ച് കളിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. വിമാനത്തിനായുള്ള കാത്തിരിപ്പിനിടയിലാണ് ധോനി താഹിറിന്റെ മകനൊപ്പം സമയം ചെലവിട്ടത്.
https://www.facebook.com/Malayalivartha