കുരങ്ങനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വച്ച ഉടമയ്‌ക്കെതിരെ കേസും പിഴയും
പൊന്നോമനയായ വളര്‍ത്തു കുരങ്ങനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കുവെച്ച ഉടമ കുടുങ്ങി. അതിനായി നല്ല സ്റ്റൈലന്‍ പരസ്യം ഒക്കെയാണ് കൊടുത്തത്. മര്‍മോസെറ്റ് ഗണത്തില്‍പ്പെട്ടതാണെന്നും പൈറേറ്റ്‌സ് ഓഫ് ദി കരീബീയനില്‍ പ്രധാന കഥാപാത്രത്തെ അഭിനയിച്ച കുടുംബത്തില്‍ നിന്നുള്ള ഒത്ത കുരങ്ങനാണെന്നും ഒക്കെ പരസ്യത്തില്‍ ഉണ്ടായിരുന്നു.
എന്നാല്‍ വെയില്‍സ് പ്രവിശ്യയിലുള്ള നിയമം ഇയാള്‍ക്ക് വിനയായി. വീടിന്റെ സ്വീകരണ മുറിയില്‍ മൂന്നടി വലിപ്പമുള്ള കൂട്ടില്‍ കഴിഞ്ഞിരുന്ന കുരങ്ങ് വളരെ അസ്വസ്ഥനായാണ് കാണപ്പെട്ടിരിക്കുന്നത്. വന്യമൃഗ സംരക്ഷണ നിയമപ്രകാരം ഉടമയ്‌ക്കെതിരെ കേസെടുത്തു.
ഓമനിച്ചു വളര്‍ത്താനാണ് കുരങ്ങനെ വാങ്ങിയതെന്നാണ് ഉടമയുടെ വാദം. കുസൃതി കൂടി വളര്‍ത്തു നായയെ വരെ ആക്രമിച്ചതുകൊണ്ടുമാണ് കുരങ്ങനെ കൂട്ടിലടയ്‌ക്കേണ്ടി വന്നതെന്നും ഉടമ വാദിക്കുന്നു. കൂട്ടിലടച്ചു സംരക്ഷിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് മൃഗഡോക്ടര്‍ പറഞ്ഞതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 3000 യുറോ പിഴയും ചുമത്തിയിട്ടുണ്ട്. കുരങ്ങനെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha