മാര്‍ട്ടിന്റേയും പാക്വിറ്റോയുടേയും അപൂര്‍വ്വ സൗഹൃദം
തലയില്‍ ചുമന്ന പൂവും നീളന്‍ അങ്കവാലുമായി തല ഉയര്‍ത്തി കൊക്കിക്കൊക്കി നടക്കുന്ന പൂവന്‍ കോഴികളെ കാണുന്നത് തന്നെ കൗതുകകരമാണ്.
എന്നാല്‍ , പട്ടിയേയും പൂച്ചയേയും ഒക്കെ ലാളിച്ചു വളര്‍ത്തുന്നതു പോലെ കോഴികളെ വളര്‍ത്തുന്നത് അത്ര സാധാരണമല്ല. പക്ഷേ, കോസ്റ്റാറിക്കായിലെ മാര്‍ട്ടിന്‍ ഹെരേരയ്ക്ക് കോഴികളെ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. ഇരുപതിലധികം വര്‍ഷങ്ങളായി മാര്‍ട്ടിന്‍ അരുമയായി വളര്‍ത്തുന്നത് ഒരു കൂട്ടം പൂവന്‍കോഴികളെയാണ്.
ഓരോ കോഴിയേയും പേര് ചൊല്ലിയാണ് മാര്‍ട്ടിന്‍ വിളിയ്ക്കുക. കോഴികള്‍ കുറേയുണ്ടെങ്കിലും മാര്‍ട്ടിന് ഏറെ ഇഷ്ടം പാക്വിറ്റോ എന്ന് പേരിട്ടിരിക്കുന്ന പൂവനോടാണ്.
മാര്‍ട്ടിന്റെ യാത്രകളിലെല്ലാം നിഴല്‍പോലെ പാക്വിറ്റോയും ഉണ്ടാകും. ബസിലും ട്രെയിനിലും ചായക്കടയിലും പള്ളിയിലും... അങ്ങനെ മാര്‍ട്ടിന്‍ പോകുന്നിടത്തൊക്കെ മാര്‍ട്ടിന് കൂട്ടു ചേരുന്നു.
ചിലപ്പോള്‍ മാര്‍ട്ടിന്റെ തോളില്‍ ഇരുന്നാവും പാക്വിറ്റോയുടെ കറക്കം. മറ്റ് ചിലപ്പോള്‍ മാര്‍ട്ടിന്റെ തൊപ്പിക്ക് മുകളിലാവും പാക്വിറ്റോയുടെ ഇരിപ്പ്. ഒരുമിച്ചുള്ള ഇവരുടെ യാത്രകളും സൗഹൃദവും നാട്ടുകാര്‍ക്ക് കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്.
https://www.facebook.com/Malayalivartha