മുഷിഞ്ഞ വേഷത്തില്‍ ഹാര്‍ലി ഡേവിഡ്സന്റെ ഷോറുമില്‍ എത്തിയ വൃദ്ധന്‍ തിരികെ വന്നപ്പോഴുള്ള കാഴ്ച കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി
വസ്ത്രധാരണവും വാഹനവുമൊക്കെ നോക്കിയാണു സോഷ്യല്‍ സ്റ്റാറ്റസ് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ വേഷവിധാനവും നടപ്പും എടുപ്പുമൊക്കെ ഒരു വാഹനം വാങ്ങാന്‍ ചെന്നാലും പരിഗണിക്കും. അപ്പോള്‍ 10 ലക്ഷത്തോളം വില വരുന്ന ഹാര്‍ലി ഡേവിഡ്സന്റെ ഷോറുമില്‍ മുഷിഞ്ഞ വസ്ത്രവും വൃത്തിയില്ലാത്ത ശരീരവുമായെത്തിയാലോ? അതേ, നിങ്ങള്‍ ഊഹിച്ചതു ശരിയാണ്, അപ്രകാരം അങ്ങോട്ട് ചെന്നാല്‍ നിമിഷങ്ങള്‍ക്കകം സുരക്ഷ ജീവനക്കാര്‍ പിടിച്ചു പുറത്താക്കും.
ഇപ്രകാരമുള്ള സമകാലിക ഉപഭോക്തൃ സങ്കല്‍പ്പങ്ങളെ എല്ലാം തകിടം മറിച്ച് ഒരു ഉപഭോക്താവ് ഹാര്‍ഡ്ലി ഡേവിഡ്സന്റെ ഷോറൂമിലേയ്ക്കു കടന്നുവരുന്നത്. മുഷിഞ്ഞ വസ്ത്രവും വൃത്തിയില്ലാത്ത ശരീരവുമായെത്തിയ അയാള്‍ വെറുതെ ചെന്നതൊന്നുമല്ല. അയാള്‍ ഷോറുമില്‍ നിന്നു സ്വന്തമാക്കിയത് ഒരു ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളാണ്. അതും മുഴുവന്‍ പണവും നല്‍കി തന്നെ. മുഷിഞ്ഞ വേഷത്തില്‍ ഷോറുമില്‍ എത്തിയ ആ വൃദ്ധന്‍ ലംഗ് ദെച്ച എന്ന തായ്‌ലന്‍ഡുകാരനായിരുന്നു.
തീരെ ചേരാത്ത മുഷിഞ്ഞ ടീ ഷര്‍ട്ടും, പാകമല്ലാത്ത പാന്റും, വള്ളിച്ചെരുപ്പുമൊക്കെയായി എത്തിയ വൃദ്ധനെ ജീവനക്കാര്‍ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു താന്‍ ഹാര്‍ഡ്‌ലി ഡേവിഡ്സണ്‍ വാങ്ങാന്‍ വന്നതാണ് എന്നു വൃദ്ധന്‍ വ്യക്തമാക്കുന്നത്്. മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ പല ഷോറുമിലും കയറി ഇറങ്ങി എങ്കിലും സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ ഷോറും ജീവനക്കാര്‍ ഇയാളെ പുറത്താക്കുകയായിരുന്നു.
കിട്ടിയ അവസരം ഉപയോഗപ്പെടുത്തി പത്തുമിനിറ്റിനുള്ളില്‍ സ്‌പോര്‍ട്ട്സ്റ്റാര്‍ 48 ഇയാള്‍ തിരഞ്ഞെടുത്തു. ഏകദേശം 13 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഇതു സ്വന്തമാക്കിയത്. വാഹനം വാങ്ങുന്നതിനു മുമ്പ് ഷോറൂമില്‍ മോഡല്‍ കിടന്നു പരിശോധിക്കുന്ന ഇയാളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ അയാളുടെ സഹോദരി ഇത് ലംഗ് ദെച്ച് ആണെന്നു വ്യക്തമാക്കുകയായിരുന്നു. ഇയാള്‍ ഒരു വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണെന്നും ഇക്കാലമത്രയും കഷ്ടപ്പെട്ടു സമ്പാദിച്ച പണം കൊണ്ട് ഇയാള്‍ മോട്ടോര്‍ സൈക്കിള്‍ വാങ്ങുകയായിരുന്നു എന്നും സഹോദരി വ്യക്തമാക്കി. എന്തായാലും ഈ 'വൃദ്ധനായ യുവാവു' തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
https://www.facebook.com/Malayalivartha