നാലുവശത്തേയ്ക്കും തല തിരിക്കുന്ന റബ്ബര്‍ മനുഷ്യനെന്നു വിളിപ്പേരുള്ള യുവാവിന്റെ വീഡിയോ കാണാം
സൂറത്ത് സ്വദേശിയായ യഷ് ഷാ എന്ന പതിനെട്ടുകാരനെ റബ്ബര്‍ മനുഷ്യന് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. പേരില്‍ തന്നെ കൗതുകം തോന്നാം.
ഈ യുവാവിന്റെ പ്രത്യേകത ഇതാണ്. മൂങ്ങ തന്റെ തല നാടുപാടും തിരിക്കുന്ന പോലെ ഈ യുവാവ് തിരിക്കും. തന്റെ തല ഏതാണ്ട് 180 ഡിഗ്രിയോളമാണ് ഈ യുവാവ് തിരിക്കുന്നത്.
തല മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും യഷ് ഇത്തരത്തില്‍ തിരിച്ചും മറിച്ചുമൊക്കെ എടുക്കും. തന്റെ കൈകാലുകള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തിലാണ് യാഷ് പല തരത്തിലുള്ള അഭ്യാസങ്ങളും കാണിക്കുന്നത്.
ഇത്തരം ശാരീരികാഭ്യാസങ്ങള്ക്ക് പേരുകേട്ട ഡാനിയേല്‍ ബ്രൗണിംഗ് സ്മിത്തെന്ന അമേരിക്കക്കാരനാണ് ഇക്കാര്യത്തില്‍ യഷിന് പ്രചോദനമായത്.
കുഞ്ഞുനാള് മുതല്‍ ഇത്തരം കാര്യങ്ങള്‍ സ്വന്തമായി പരിശീലിക്കാന്‍ തുടങ്ങിയ യഷിന് വീട്ടുകാരും വളരെയധികം പ്രോത്സാഹനം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha