ബ്ലാക്കിപോറ്റമ്മയുടെ തണലില്‍ കടുവക്കുട്ടികള്‍
ജനിച്ചയുടന്‍ അമ്മ ഉപേക്ഷിച്ച കടുവക്കുട്ടികള്‍ വളര്‍ത്തമ്മയായ നായയുടെ തണലില്‍ സുരക്ഷിതര്‍. അമേരിക്കയിലെ സിന്‍സിനാറ്റിയിലെ മൃഗശാലയിലാണ് വളര്‍ത്തമ്മയായ നായയുടെ തണലില്‍ കടുവക്കുട്ടികള്‍ വളരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂന്ന് കടുവക്കുട്ടികള്‍ പിറന്നത്. മലേഷ്യന്‍ കടുവയുടെ ഗണത്തില്‍പ്പെട്ടവയാണ് ഈ കുട്ടികള്‍.
എന്നാല്‍ ജനിച്ച ശേഷം ഇവരുടെ അമ്മ കുട്ടികളെ സ്വീകരിക്കാന്‍ വിമുഖത കാണിച്ചതോടെയാണ് പോറ്റമ്മയുടെ വലിയ ഉത്തരവാദിത്തം നായ ഏറ്റെടുത്തത്. അമ്മയുടെ ചൂടും പരിപാലനവും ലഭിക്കാത്തത് കുട്ടികളുടെ വളര്‍ച്ചയെ ബാധിച്ചിരിക്കവേയാണ് അമ്മയുടെ റോള്‍ നായ ഏറ്റെടുത്തത്.
ബ്ലാക്കി എന്ന ഓസ്‌ട്രേലിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ് പോറ്റമ്മയുടെ തിരക്കില്‍ മുഴുകുന്നത്. ഇതേ മൃഗശാലയില്‍ തന്നെയാണ് ഏഴു വര്‍ഷം മുമ്പ് ബ്ലാക്കിയും പിറന്നത്. മൃഗശാലയില്‍ പ്രസവത്തിനുശേഷം അമ്മ മരിക്കുകയോ മക്കളെ ഉപേക്ഷിക്കുകയോ ചെയ്താല്‍ അവരുടെയെല്ലാം രക്ഷയ്ക്ക് മാതൃറോളിലെത്തുന്നത് ബ്ലാക്കിയാണ്.
ചീറ്റയുടെ കുഞ്ഞുങ്ങളെ മുതല്‍ ചെന്നായുടേയും കുറുക്കന്റെയും കുട്ടികളെ വരെ ബ്ലാക്കി വളര്‍ത്തിയിട്ടുണ്ട്. ബ്ലാക്കി നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്ത് ഒക്‌ടോബര്‍ 19-നു ബ്ലാക്കി ഡേ ആയി ആചരിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha