കടല്‍ത്തീരം തിരികെ കിട്ടിയ ഞെട്ടലില്‍ ആഷ് ദ്വീപ് നിവാസികള്‍!
കടലിന് തീരം അതിരിടുമ്പോഴാണ് അതിന്റെ ഭംഗി വര്‍ദ്ധിക്കുന്നത്. കടല്‍ കാണാനെത്തുന്നവര്‍ കടല്‍തീരത്തു കൂടി നടക്കാനും കാറ്റുകൊണ്ട് ഇത്തിരി നേരം ഇരിക്കാനുമൊക്കെയുള്ള സൗകര്യത്തിന് കടല്‍ത്തീരം ഉള്ളതുകൊണ്ടാണല്ലോ അവിടെയെത്തുന്നത്. അപ്പോള്‍ ഒറ്റരാത്രികൊണ്ട് ഒരു കടല്‍ത്തീരം അപ്രത്യക്ഷമായിപ്പോയാല് എന്തു സംഭവിക്കും?
അതു നേരില്‍ കണ്ടവരും അനുഭവിച്ചവരുമാണ് പടിഞ്ഞാറന്‍ അയര്‍ലന്‍ഡിലുള്ള ആഷ് ദ്വീപ് നിവാസികള്‍. ആഷ് ദ്വീപിലെ ദൂവാഹ് കടല്‍ത്തീരമാണ് 1984-ല്‍ കൂറ്റന്‍ തിരമാലകള്‍ തുത്തുവാരികൊണ്ടു പോയത്. ഒരു മണല്ത്തരിപോലുമില്ലാതെ തീരത്തെ കല്ക്കെട്ടുകളാക്കി അവശേഷിപ്പിച്ച് ആ കൂറ്റന്തിര മറഞ്ഞത് ഒരു രാത്രിയിലാണ്.
അതോടെ ആഷ് ദ്വീപ് കടല്‍ത്തീരത്ത് ആളും ആരവങ്ങളുമൊഴിഞ്ഞു. എല്ലാവരും കടല്‍ത്തീരത്തേയും മറന്നു തുടങ്ങി. കല്ലുകള്‍ മാത്രമായി കടല്‍ത്തീരം അവശേഷിച്ചു. സ്വദേശ-വിദേശ ടൂറിസ്റ്റുകളും തീരത്തെ അവഗണിച്ചു. കടല്‍ത്തീരത്തുള്ള ഹോട്ടലുകളും ഹോം സ്റ്റേകളും അടച്ചുപൂട്ടി.
33 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു രാത്രി കുറ്റന്തിര വലിച്ചെടുത്ത ആ കടല്‍ത്തീരം കഴിഞ്ഞ ഈസ്റ്റര്കാലത്തില് കനത്തൊരു വേലിയിറക്കത്തില് തിരികെ കൊണ്ടു വന്നു പ്രകൃതി മായാജാലം കാട്ടി. ഒരാഴ്ചയോളം കൊണ്ടു തീരത്തും പൂര്‍ണമായി മണല്‍കൊണ്ട് നിറഞ്ഞു തുളുമ്പി. പ്രകൃതി കാട്ടിയ വികൃതിയില്‍ പരിവാസികള്‍ മാത്രമല്ല ലോകവും അത്ഭുതപ്പെട്ടിരിക്കുകയാണ്.
കടല്‍ത്തീരം തിരികെ എത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ നിലവില്‍ സന്ദര്‍ശകരുടെ തിരക്കു കൊണ്ട് നിറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറാന്‍ അയര്‍ലന്‍ഡിലെ ഒരു കുഗ്രാമമാണ് ആഷ് ദ്വീപ്.
https://www.facebook.com/Malayalivartha