നവജാത ശിശുവിന് ആറ് മാസം പ്രായമായ കുട്ടികളുടെ വസ്ത്രങ്ങള്‍: ഒരു കുഞ്ഞുഭീമന് തന്നെ!
ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണ്ണില്‍ ജനിച്ച ഒരു കുഞ്ഞിന് 7.4 കിലോ ഭാരമുണ്ട്. കുട്ടിയ്ക്ക് ധരിക്കാന്‍ വേണ്ട വസ്ത്രങ്ങള്‍ ആറുമാസം പ്രായമുള്ള കുട്ടികളുടേതാണ്.
പ്രസവത്തിന്റെ ഡേറ്റ് അടുത്ത സമയത്ത് കുട്ടിക്ക് ഭാരം അല്‍പ്പം കൂടുതലുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടിയുടെ ഭാരത്തില്‍ അമ്പരന്നിരിക്കുകയാണ് മാതാപിതാക്കള്‍.
കുട്ടിക്ക് ഭാരക്കൂടുതലുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും ഇത്ര ഭാരമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. എങ്കിലും കുട്ടി വലിയൊരു താരം ആകുമെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും മാതാപിതാക്കളോട് പറയുന്നത്.
https://www.facebook.com/Malayalivartha