പെണ്‍വേഷത്തില്‍ തടവുചാടാന്‍ ശ്രമിച്ച ഗ്യാംഗ് തലവന് പുരുഷശബ്ദം വിനയായി!
കൊലപാതകത്തിന് തടവുശിക്ഷ അനുഭവിക്കുന്ന ക്രിമിനല്‍ സംഘത്തലവന്‍ പെണ്‍വേഷം കെട്ടി ജയില്‍ ചാടാന്‍ ശ്രമിച്ചെങ്കിലും ശ്രമം പൊളിഞ്ഞു.
ഹോണ്ടുറാസിലെ സാന്‍ പെഡ്രോ സുള ജയിലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തില്‍ ഫ്രാന്‍സിസ്‌കോ ഹെരേര അര്‍ഗുവേട്ട എന്ന 55-കാരനായിരുന്നു സാഹസം കാട്ടിയെങ്കിലും കുടുങ്ങിയത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കൂടുതലുള്ള കനത്ത കാവലുള്ള ജയിലില്‍ കുടുംബാംഗങ്ങള്‍ തടവുകാരെ കാണാന്‍ ജയിലില്‍ എത്തിയ തിരക്കേറിയ സമയത്തായിരുന്നു ശ്രമം. ഇയാളെ കാണാനെത്തിയ ജസീന്താ എല്‍വിരാ അറൗജോ എന്ന യുവതി നേരത്തേ ഉണ്ടാക്കിയ പദ്ധതിയുടെ ഭാഗമായി തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ജയിലില്‍ ഇട്ടിരുന്നു.
ജയിലില്‍ നിന്നും പുറത്തിറങ്ങാനുള്ള ഈ കാര്‍ഡ് ഉപയോഗിച്ച് നീണ്ട തവിട്ടു നിറമുള്ള വിഗ്ഗും കണ്ണടയും ധരിച്ച് വ്യാജ മാറിടവും മറ്റും വെച്ച് കൈകാലുകളിലെ നഖങ്ങളില്‍ ചായമടിച്ച് ഇറക്കം കൂടിയ പാവാടയുമിട്ട് ഫ്രാന്‍സിസ്‌കോ ഹെരേര സമ്പൂര്‍ണ്ണമായി പെണ്ണായി മാറിയെങ്കിലും നടപ്പിലെ അസ്വാഭാവികതയും സംസാരത്തിലെ പുരുഷശബ്ദവും വിനയായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടി.
ഹീലുള്ള ചെരുപ്പ് ഉപയോഗിച്ചുള്ള ഇയാളുടെ നടപ്പ് ശരിയായിരുന്നില്ല. എന്നിട്ടും ഇയാള്‍ പല സുരക്ഷാ ഉദ്യോഗസ്ഥരെയും കടന്നുപോയി. ഒടുവില്‍ ഗെയ്റ്റില്‍ എത്തിയപ്പോള്‍ ഐഡന്റിറ്റി കാര്‍ഡിലെ നമ്പര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് പുരുഷ ശബ്ദത്തില്‍ ആയിപ്പോയി!
തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്ണാടി മാറ്റാന്‍ ആവശ്യപ്പെട്ടൂ. ഗഌസ്സ് മാറ്റിയപ്പോള്‍ ഗാര്‍ഡ് ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോയുമായി ഒത്തുനോക്കി പരിശോധിക്കുകയും തിരിച്ചറിയുകയും ചെയ്തു. ഡോണ്‍ ചികോ എന്ന ക്രിമിനല്‍ ഗ്യാംഗിന്റെ തലവനായ അര്‍ഗ്വേട്ട 2015 സെപ്തംബറിലാണ് കൊലപാതകത്തിന് ജയിലിലായത്.
തടവുചാടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അര്‍ഗ്വേട്ടയെ സാന്താ ബാര്‍ബറയിലെ എല്‍ പോസോ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഹോണ്ടുറാസിലെ ഏറ്റവും അപകടകാരികളായ ക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലാണ് ഇത്.
https://www.facebook.com/Malayalivartha