ഒരു വര്‍ഷത്തെ പ്ലാനിംഗിനൊടുവില്‍ മൗണ്ട് എവറസ്റ്റിനു തലപ്പത്ത് വച്ച് അവന്‍ അവള്‍ക്ക് മിന്നുകെട്ടി, ചിത്രങ്ങള്‍ വൈറലാകുന്നു
കാലിഫോര്‍ണിയയില്‍ നിന്നുള്ള ദമ്പതികള്‍ വിവാഹിതരാകാന്‍ മൗണ്ട് എവറസ്റ്റ് കീഴടക്കിയപ്പോള്‍ അത് ഒരു ചരിത്രമായി. മൂന്ന് ആഴ്ചത്തെ മലകയറ്റത്തിനു ശേഷമാണ് 17,000 അടി ഉയരത്തില്‍ അവര്‍ എത്തിയത്.
ഒടുവില്‍ മൗണ്ട് എവറസ്റ്റിനു തലപ്പത്ത് അവള്‍ അവനു മുന്നില്‍ തല കുനിച്ച് കണ്ണുകള്‍ ഇറുക്കിയടച്ചപ്പോള്‍ ഇവര്‍ക്കൊപ്പം മൂന്നാമതൊരാള്‍ കൂടെ ഉണ്ടായിരുന്നു. തങ്ങളുടെ ഈ അസുലഭ മുഹൂര്‍ത്തം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍, ഓര്‍മ്മയില്‍ സുക്ഷിക്കാന്‍ നേപ്പാളില്‍ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും.
താലികെട്ട് ഉള്‍പ്പെടെയുള്ള മുഹൂര്‍ത്തങ്ങള്‍ എവറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ചാര്‍ലേറ്റണ്‍ ചര്‍ച്ചില്‍ എന്ന ഫോട്ടോഗ്രാഫര്‍ ഒരുക്കിയിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ തന്നെയാണ് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറംലോകത്തെത്തിച്ചത്.
പരമ്പരാഗത വിവാഹം എന്ന സങ്കല്പം താല്പര്യമില്ലാത്തവരായിരുന്നു മുപ്പത്തിയഞ്ചുകാരനായ ജെയിംസ് സിസോയും, മുപ്പത്തിരണ്ടു കാരിയായ ആഷ്‌ലി ഷീഡേറും. അതി സാഹസികത ഇഷ്ടപ്പെടുന്ന ഈ ദമ്പതികള്‍ ഒരു വര്‍ഷത്തെ പ്ലാനിംഗിനൊടുവിലാണ് 2017 മാര്‍ച്ച് 16 നു ലോകത്ത് ഏറ്റവും ഉയരം കൂടിയിടത്തുവെച്ച് ഒന്നിച്ചത്.
https://www.facebook.com/Malayalivartha