ദക്ഷിണാഫ്രിക്കയിലുള്ള ഒരു ഇന്ത്യക്കാരന്റെ റസ്‌റ്റോറന്റില്‍ കയറിയ ആളുടെ കമന്റ്:'എന്റെ ജീവിതത്തില്‍ ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതാണ്'
മൂത്രത്തിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ റാസ ഖാന്‍ മനസ്സിലാക്കിയത് അടുത്തിടെയാണ്. അതും നിസ്സാര വിലയൊന്നുമല്ലത്രേ! 190 ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ ദക്ഷിണാഫ്രിക്കന്‍ റാന്റോളം ഉണ്ട് വില.
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഒരു ഫാസ്റ്റ് ഫുഡ് കടയില്‍ കയറിയ അനുഭവം പങ്കുവെച്ചുകൊണ്ട് റാസ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തന്റെ മൂത്രത്തിന്റെ വിലയെ കുറിച്ച് പരിതപിയ്ക്കുന്നത്.
ഈ റസ്‌റ്റോറന്റിലെ ടോയ്‌ലറ്റ് ഉപയോഗിച്ചതിനുള്ള ബില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് 'ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതായിരിക്കും' എന്നാണ് റാസ കുറിച്ചത്. റാസയും സുഹൃത്തും ജോളി ഗ്രബര്‍ എന്ന പേരിലുള്ള ഈ റസ്‌റ്റോറന്റിലെ ടോയ്‌ലറ്റ് ഉപയോഗിച്ചതിന് 40 റാന്റ് (190രൂപ)-ന്റെ ബില്ലാണ് ഇവര്‍ക്കു ലഭിച്ചത്.
'ടോയ്‌ലറ്റ് ജോളി ഗ്രബറിലെ ഉപയോക്താക്കള്‍ക്കു മാത്രം. ഡ്രിങ്‌സ് മാത്രം വാങ്ങിയാല്‍ ടോയ്‌ലറ്റ് ഉപയോഗിക്കാനാവില്ല. അനുമതിയില്ലാതെ ഈ ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്' എന്നും ഈ റസ്‌റ്റോറന്റിന്റെ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്.
ബീച്ചില്‍ നിന്നും കൂട്ടം കൂട്ടമായി ആളുകള്‍ റസ്‌റ്റോറന്റിലെത്തി ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് തടയാനാണ് ഇത്രയും വലിയ തുക ഈടാക്കുന്നതെന്നാണ് കടയുടമ ജുനൈദ് പറയുന്നത്. തന്റെ കസ്റ്റമേഴ്‌സിന് സൗജന്യമായി ടോയ്‌ലറ്റ് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha