ചിക്കന്‍ ഫ്രീയായി തരുമോ എന്നാണ് ചോദിച്ചത്...കിട്ടിയതോ...; പതിനാറുകാരന്റെ കഥ വൈറലാകുന്നു
ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുകയെന്നത് ഏവരുടേയും സ്വപ്‌നമാണ്. ജീവിതത്തില്‍ അതിനുവേണ്ടി പരിശ്രമിക്കുന്നവരുടെ കഥകള്‍ക്കും ഒട്ടും പഞ്ഞമില്ല. എന്നാല്‍ സൗജന്യമായി ചിക്കന്‍ ലഭിക്കാനുള്ള തത്രപാടിലൂടെ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച പതിനാറുകാരന്റെ കഥ ഏവരേയും അമ്പരപ്പെടുത്തുകയാണിപ്പോള്‍.
ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെന്‍ഡിസിനോട് തന്റെ ഇഷ്ട വിഭവമായ ചിക്കന്‍ നഗ്ഗട്ട് ഒരു വര്‍ഷം സൗജന്യമായി ലഭിക്കാന്‍ എത്ര റിട്വീറ്റുകള്‍ വേണമെന്ന് ചോദിച്ചാണ് കാര്‍ട്ടര്‍ പോസ്റ്റിട്ടത്. പിന്നേയ്, ചുമ്മാതെ കൊടുക്കാനല്ലേ വെന്‍ഡിസുകാര്‍ വിഭവങ്ങള്‍ ഉണ്ടാക്കി വയ്ക്കുന്നത്. അതുകൊണ്ട് അവര്‍ പെട്ടെന്ന് നടത്തിയെടുക്കാന്‍ പറ്റുന്ന ഒരു വ്യവസ്ഥയും പറഞ്ഞു. 18 ദശലക്ഷം റിട്വീറ്റുകള്‍ എന്നായിരുന്നു വെന്‍ഡിസിന്റെ മറുപടി.
ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ള പോസ്റ്റ് പ്രശസ്ത ടെലിവിഷന്‍ അവതാരക അല്ലെന്‍ ഡീജനറസ്, ഓസ്‌കര്‍ ലഭിച്ച പരമാവധി പേരെ ഒപ്പം നിര്‍ത്തിക്കൊണ്ട് എടുത്ത ഫോട്ടോയാണ്. അത് 3 ദശലക്ഷത്തോളം തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്.
കാര്‍ട്ടര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി വെന്‍ഡീസിന്റെ ചിക്കന്‍ തരണമെങ്കില്‍ കാര്‍ട്ടറുടെ ആ പോസ്റ്റ് 18 ദശലക്ഷം തവണ റീട്വീറ്റ് ചെയ്യപ്പെടണമെന്നാണ് വെന്‍ഡീസ് മറുപടി കൊടുത്തത്. ചെക്കന്‍ വെറുതെ ഇരുന്നില്ല.
വെന്‍ഡീസിന്റെ മറുപടി ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ കാര്‍ട്ടര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിട്ട് ചിക്കന്‍ സൗജന്യമായി ലഭിക്കാന്‍ റീട്വീറ്റ് ചെയ്ത് സഹായിക്കണമെന്നാവശ്യപ്പെട്ടു.
ട്വിറ്ററിനെ പോലും അമ്പരപ്പിച്ച റിട്വീറ്റ് പെരുമഴയാണ് പിന്നീടുണ്ടായത്.ഏതായാലും കാര്‍ട്ടര്‍ അവനുദ്ദേശിച്ചത് നടത്തിയെടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ! എന്തായാലും സൗജന്യമായി ചിക്കന്‍ കഴിക്കാനുള്ള തന്റെ മോഹത്തിന് സഹായം നല്‍കിയ ഏവരോടും കാര്‍ട്ടര്‍ നന്ദിയും കടപ്പാടുമുള്ളവനായിരിക്കും. അക്കാര്യം തീര്‍ച്ച!
https://www.facebook.com/Malayalivartha