ഇതു സെല്‍ഫിപ്രേമമല്ല; സെല്‍ഫി ഭ്രാന്ത്... 300 അടി ഉയരമുള്ള പാറയുടെ മുകളില്‍ നിന്നുള്ള സെല്‍ഫി വീഡിയോ
മുകളില്‍ കയറിയിട്ട് താഴേക്ക് നോക്കിയാല്‍ ഭയം കൊണ്ട് സമനില തെറ്റി താഴെ വീഴുമെന്ന് ഉറപ്പിച്ചു പറയാവുന്ന അത്രയ്ക്ക് ഉയരത്തിലാണ് ഫ്രാന്‍സിലെ വനോയിസ് നാഷണല്‍ പാര്‍ക്കിലുള്ള മോണോലിത്ത് ഡി സാര്‍ദിറസ് എന്ന പാറ.
ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ പാറക്കെട്ടാണിത്. പാറക്കെട്ടിന് മുകളില്‍ നിന്നും താഴേക്ക് നോക്കിയാല്‍ അങ്ങു വളരെ താഴെ മരങ്ങളുടെ തലപ്പ് ഒരു പുല്‍ക്കൊടി പോലെയാണ് കാണാവുന്നത്.
ആ പാറയുടെ മുകളില്‍ കയറിയാണ് ഒരു യുവതി സെല്‍ഫി വീഡിയോ എടുത്തത്. ശരീരത്തില്‍ കയര്‍ ബന്ധിച്ച ശേഷമാണ് യുവതി പാറയുടെ മുകളിലെത്തിയത്.
കാല്‍ അല്‍പമൊന്ന് തെറ്റിയാല്‍ അപകടം സംഭവിക്കാവുന്ന നിലയിലായിരുന്നു യുവതി. പാറയുടെ ഏറ്റവും ഉയരത്തില്‍ മലര്‍ന്ന് കിടന്നുകൊണ്ട് സെല്‍ഫി സ്റ്റിക്കില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ചാണ് യുവതി വീഡിയോ പകര്‍ത്തിയത്.
പാറയില്‍ ചവുട്ടി, യുവതിയുടെ ശരീരത്തില്‍ ബന്ധിപ്പിച്ച കയറില്‍ പിടിച്ച് മറ്റൊരാളേയും സെല്‍ഫി വീഡിയോയില്‍ കാണാം. ജീവന്‍ പണയപ്പെടുത്തിയുള്ള യുവതിയുടെ സെല്‍ഫി ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അപകടം പിടിച്ച സെല്‍ഫിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചവരുമുണ്ട്.
https://www.facebook.com/Malayalivartha