ചാമക്കാവില്‍ വെണ്‍കനലി പഴുത്തു
വെള്ളൂര്‍ ചാമക്കാവില്‍ വെണ്‍കനലി (ശാല്യ കനി) കായകള്‍ പഴുത്തു. മരങ്ങളായി അപൂര്‍വമായി മാത്രം കാണുന്നതാണ് ഇതിന്റെ തായ്ത്തടി. സാധാരണ കുന്നുകളില്‍ ചെറിയ കുറ്റിച്ചെടികളായാണ് ഇവ കാണപ്പെടുന്നത്.
കനലിപ്പഴവും കുരുവും അസ്ഥികളുടെ ബലക്ഷയത്തിന് മരുന്നാണ്. കൊടുംവേനലില്‍ നാട്ടിലെവിടെയും കിളികള്‍ക്ക് ഭക്ഷണം കിട്ടാതാകുമ്പോഴാണ് ചാമക്കാവില്‍ വെണ്‍കനലി പഴുക്കുന്നത്.
വെളുത്തനിറത്തിലുള്ള പഴമായതുകൊണ്ട് രാത്രിയിലെത്തുന്ന വാവലുകള്‍ക്ക് ഇത് ഇഷ്ട ആഹാരമാണ്. അതേസമയം, വെണ്‍ കനലിയുടെ അടുത്ത് കടും വയലറ്റ് നിറത്തിലുള്ള കുറുങ്കനി പഴവും പഴുത്തുനില്‍ക്കുന്നത് ചാമക്കാവിന്റെ പ്രത്യേകതയാണ്.
https://www.facebook.com/Malayalivartha