75 വര്‍ഷം പഴക്കമുള്ള കിണറില്‍ നിറയുന്നത് പാല് വെള്ളം: പകച്ച് വീട്ടുകാര്‍
കിഴക്കെയാക്കര മണപ്പുള്ളിക്കാവ് പണ്ടാരക്കാവില്‍ വീട്ടില്‍ 75 വര്‍ഷത്തെ പഴക്കമുള്ള കിണറ്റില്‍ പാല് നിറമുള്ള വെള്ളം നിറയുന്നതില്‍ പകച്ച് നില്‍ക്കുകയാണ് പുഷ്പലതയുടെ കുടുംബം.
15 അടി താഴ്ചയുള്ള കിണറ്റില്‍ 15 ദിവസമായി പാല് നിറമുള്ള ജലം നിറയുകയാണ്. പാല് നിറത്തിലുള്ള വെള്ളം 11 അടിയായി ഉയര്‍ന്നിരിക്കുകയാണ്.
അടിവശം പാറയായ കിണറ്റില്‍ എവിടെ നിന്ന് ഈ നിറത്തിലുള്ള വെള്ളം എത്തുന്നു എന്നാണ് സംശയം. വെള്ളത്തിന്റെ നിറം മാറുമോയെന്ന് അറിയാനായി മോട്ടോര്‍ വെച്ച് വെള്ളം അടിച്ചു കളഞ്ഞെങ്കിലും വീണ്ടും കിണറ്റില്‍ നിറഞ്ഞത് പാല് നിറത്തിലുള്ള ജലമാണ്.
രണ്ടാഴ്ച മുമ്പ് രണ്ടടി മാത്രമായിരുന്നു ജലനിരപ്പ്. അത് പെട്ടെന്നാണ് 11 അടിയായി ഉയര്‍ന്നതെന്നും വീട്ടുകാര്‍ പറയുന്നു. രാവിലെ ജലം വീട്ടുമുറ്റത്തേയ്ക്ക് ഒലിച്ചിറങ്ങുന്നുണ്ടെന്നും വീട്ടുകാര്‍ പറയുന്നു.
അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും പരിശോധനയ്ക്ക് എത്തിയിട്ടില്ല. ജിയോളജ വകുപ്പിന്റെ ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ നിറവ്യത്യാസത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാനാകൂ.
https://www.facebook.com/Malayalivartha