ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ ഉദ്ഘാടനം 26-ന്
ഈമാസം 26-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ ചൈനീസ് അതിര്‍ത്തിക്കടുത്ത് ഉദ്ഘാടനം ചെയ്യും.
ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് 9.15 കി.മീ. നീളമുള്ള ധോല-സാദിയ പാലം വരുന്നത്. പാലത്തിന്റെ ഉദ്ഘാടനത്തോടുകൂടി എന്‍ .ഡി.എ സര്‍ക്കാറിന്റെ മൂന്നു വര്‍ഷം തികയുന്നതിന്റെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും.
അതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലമെന്നാണ് കരുതപ്പെടുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും.
ഇതുകൂടാതെ അരുണാചലിലെയും അസമിലെയും ജനങ്ങള്‍ക്ക് വ്യോമ, റെയില്‍ സംവിധാനങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍വഴിയൊരുക്കുകയും ചെയ്യുന്നു.
മുംബൈയിലെ ബാന്ദ്ര -വര്‍ളി കടല്‍പ്പാലത്തെക്കാള്‍ 3.55 കിലോമീറ്റര്‍ നീളം കൂടിയതാണ് പുതിയ പാലം. 2011-ലാണ് പാലത്തിന്റെ പണിയാരംഭിച്ചത്.
അസം തലസ്ഥാനമായ ദിസ്പുരില്‍ നിന്ന് 540 കി.മീ. അകലെയും അരുണാചല്‍ പ്രദേശ് തലസ്ഥാനമായ ഈറ്റാനഗറില്‍ നിന്ന് 300 കി.മീ. അകലെയുമാണ് പാലം സ്ഥിതിചെയ്യുന്നത്.
ചൈനീസ് അതിര്‍ത്തിയിലേക്കുള്ള വ്യോമദൂരം 100 കിലോമീറ്ററിലും താഴെയാണ്. പാലം തുറന്നുകൊടുക്കുന്നതോടെ അസമും അരുണാചല്‍പ്രദേശും തമ്മിലുള്ള ദൂരം നാലു മണിക്കൂര്‍ കുറയും.
https://www.facebook.com/Malayalivartha