വിശപ്പ് മാറ്റാന്‍ മക്‌ഡൊണാള്‍ഡ്സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു
ഹെലികോപ്റ്റര്‍ പറത്തുന്നതിനിടെ അസഹ്യമായ വിശപ്പ് തോന്നിയ പൈലറ്റ് മറ്റൊന്നും ആലോചിച്ചില്ല. സമീപത്തുള്ള മക്‌ഡൊണാള്‍ഡ്സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്ത്, കയറി ഭക്ഷണം വാങ്ങി.
ആസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തിലാണ് സംഭവമുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് റൗസ് ഹില്‍ മക്‌ഡൊണാള്‍ഡ്സിന്റെ റസ്‌റ്റോറന്റിന്റെ മുറ്റത്ത് ഹെലികോപ്റ്റര്‍ നിര്‍ത്തി പൈലറ്റ് ഭക്ഷണം വാങ്ങിയത്.
ഹെലികോപ്റ്ററിന് എന്തെങ്കിലും അടിയന്തര ആവശ്യമായതിനാലാണ് താഴെ ഇറക്കിയതെന്ന് റസ്‌റ്റോറന്റ് അധികൃതരും ജീവനക്കാരും കരുതി. എന്നാല്‍ അവരെ ഞെട്ടിച്ച് പൈലറ്റ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വാങ്ങി കൊണ്ടുപോവുകയാണുണ്ടായത്.
ഭക്ഷണം വാങ്ങിയ ശേഷം റസ്‌റ്റോറന്റിലെ ലോണില്‍ നില്ക്കുന്ന തന്റെ ഹെലികോപ്റ്ററിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താനും പൈലറ്റ് മറന്നില്ല.
ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതും ഭക്ഷണം വാങ്ങിയ ശേഷം പറന്നുയരുന്നതുമായ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
റസ്റ്ററോന്റ് അധികൃതരോട് അനുവാദം വാങ്ങിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തതെങ്കില്‍ അതില്‍ നിയമപരമായി തെറ്റില്ലെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ലാന്‍ഡിങ് സുരക്ഷിതമല്ലെന്നും ഹെലികോപ്റ്ററിന്റെ ലാന്‍ഡിംഗും ടേക് ഓഫും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
(
https://www.facebook.com/Malayalivartha